നിലവാരമില്ലാത്തതിനാൽ മികച്ച ടെലി സീരിയൽ ഇല്ല : മന്ത്രി ഏ.കെ ബാലൻ .

     

മികച്ച ടെലിവിഷൻ  സീരിയല്‍ തിരഞ്ഞെടുക്കാനായില്ലെന്ന് സംസ്ഥാന സാംസ്കാരിക വകുപ്പ്  മന്ത്രി ഏ.കെ ബാലൻ  പറഞ്ഞു. 2019 സംസ്ഥാന ടെലിവിഷൻ  അവാർഡുകൾ തിരുവനന്തപുരത്ത് പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം. 

മികച്ച ടെലിസീരിയല്‍ ആയി തിരഞ്ഞെടുക്കുവാന്‍ യോഗ്യമായ ഒന്നും തന്നെയില്ലാത്തിനാല്‍ പുരസ്കാരം നല്‍കേണ്ടതില്ലെന്ന് ജൂറി തീരുമാനിച്ചു. ഒന്നാമത്തെ സീരിയല്‍ ഇല്ലാത്തതുകൊണ്ടു തന്നെ രണ്ടാമത്തെ മികച്ച സീരിയല്‍ പുരസ്കാരത്തിന് യോഗ്യമായതില്ല. ടെലിവിഷനെക്കുറിച്ചുള്ള 2019 ലെ മികച്ച ലേഖനത്തിന് പുരസ്കാരം നല്‍കുന്നതിന് നിലവാരമുള്ള രചനകള്‍ ലഭിക്കാത്തതിനാല്‍ തിരഞ്ഞെടുക്കാൻ സാധിച്ചിട്ടില്ല.


രചനാ വിഭാഗം

1. മികച്ച ഗ്രന്ഥം: പ്രൈം ടൈം : ടെലിവിഷന്‍ കാഴ്ചകള്‍
രചയിതാവ് : ഡോ.രാജന്‍ പെരുന്ന
(10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

2. മികച്ച ലേഖനം: ടെലിവിഷനെക്കുറിച്ചുള്ള 2019 ലെ മികച്ച ലേഖനത്തിന് പുരസ്കാരം നല്കുന്നതിന് നിലവാരമുള്ള രചനകള്‍ ലഭിക്കാത്തതിനാല്‍ തിരഞ്ഞെടുക്കാന് സാധിച്ചിട്ടില്ല.

കഥാവിഭാഗം

1. മികച്ച ടെലി സീരിയല്‍: മികച്ച ടെലിസീരിയല്‍ ആയി തെരഞ്ഞെടുക്കുവാന്‍ യോഗ്യമായ ഒന്നും തന്നെയില്ലാത്തിനാല്‍ പുരസ്കാരം നല്കേണ്ടതില്ലെന്ന് ജൂറി തീരുമാനിക്കുന്നു.

2. മികച്ച രണ്ടാമത്തെ ടെലി സീരിയല്‍: ഒന്നാമത്തെ സീരിയല്‍ ഇല്ലാത്തതുകൊണ്ടു തന്നെ രണ്ടാമത്തെ മികച്ച സീരിയല്‍ പുരസ്കാരത്തിന് യോഗ്യമായതില്ല.

3. മികച്ച ടെലി ഫിലിം (20 മിനിട്ടില്‍ കുറവ്): സാവന്നയിലെ മഴപ്പച്ചകള്‍ (കൈറ്റ് വിക്ടേഴ്സ്)
സംവിധാനം: നൗഷാദ് (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
നിര്‍മ്മാണം: ഹര്‍ഷവര്‍ധന്‍ (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
തിരക്കഥ: നൗഷാദ് (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

4. മികച്ച ടെലി ഫിലിം (20 മിനിട്ടില് കൂടിയത്): സൈഡ് എഫക്‌ട് (സെന്‍സേര്‍ഡ് പരിപാടി)
സംവിധാനം: സുജിത് സഹദേവ് (20,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
നിര്‍മ്മാണം: അഭിലാഷ് കുഞ്ഞുകൃഷ്ണന്‍ (20,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
തിരക്കഥ: ഷിബുകുമാരന്‍ (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

5. മികച്ച കഥാകൃത്ത് (ടെലിഫിലിം): സുജിത് സഹദേവ് (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
പരിപാടി: സൈഡ് എഫക്‌ട് (സെന്‍സേര്‍ഡ് പരിപാടി)

6. മികച്ച ടി.വി.ഷോ (എന്റര്ടെയിന്മെന്റ്) : ബിഗ് സല്യൂട്ട്
നിര്‍മ്മാണം: മഴവില്‍ മനോരമ (20,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

7. മികച്ച കോമഡി പ്രോഗ്രാം: മറിമായം
സംവിധാനം: മിഥുന്‍. സി. (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
നിര്‍മ്മാണം: മഴവില്‍ മനോരമ (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

8. മികച്ച ഹാസ്യാഭിനേതാവ്: നസീര്‍ സംക്രാന്തി (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
പരിപാടി: 1. തട്ടീം മുട്ടീം (മഴവില്‍ മനോരമ) 2. കോമഡി മാസ്റ്റേഴ്സ് (അമൃതാ ടി.വി)

9. മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (ആണ്‍) : ശങ്കര്‍ ലാല്‍ (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
പരിപാടി : മഹാഗുരു (ടെലിസീരിയല്‍) (കൗമുദി ടി.വി)

10. മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (പെണ്‍): രോഹിണി.എ.പിള്ള (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
പരിപാടി: മഹാഗുരു (ടെലിസീരിയല്‍) (കൗമുദി ടി.വി)

11. കുട്ടികളുടെ മികച്ച ഷോര്‍ട്ട് ഫിലിം: കുട്ടികള്‍ക്കുവേണ്ടിയാണെന്ന ബോധത്തോടെ ചെയ്ത ഒരു ചിത്രവും ജൂറിയുടെ മുന്നില്‍ എത്തിപ്പെട്ടില്ല.

12. മികച്ച സംവിധായകന്‍ (ടെലിസീരിയല്‍/ടെലിഫിലിം): സുജിത്ത് സഹദേവ് (20,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
പരിപാടി : സൈഡ് എഫക്‌ട് (സെന്‍സേര്‍ഡ് പരിപാടി)

13. മികച്ച നടന്‍ (ടെലിസീരിയല്‍/ടെലിഫിലിം) : മധു വിഭാകര്‍
(15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
പരിപാടി: കുഞ്ഞിരാമന്‍ (അമ്മ വിഷന്‍)

14. മികച്ച രണ്ടാമത്തെ നടന്‍ (ടെലിസീരിയല്‍/ടെലിഫിലിം): മുരളിധരക്കുറുപ്പ് (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
പരിപാടി: തോന്ന്യാക്ഷരങ്ങള്‍ (ടെലിസീരിയല്‍) (അമൃതാ ടെലിവിഷന്‍)

15. മികച്ച നടി (ടെലിസീരിയല്‍/ടെലിഫിലിം): കവിത നായര്‍ നന്ദന്‍ (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
പരിപാടി: തോന്ന്യാക്ഷരങ്ങള്‍ (ടെലിസീരിയല്‍ ) (അമൃതാ ടി.വി.)

16. മികച്ച രണ്ടാമത്തെ നടി (ടെലിസീരിയല്‍ / ടെലിഫിലിം): മായാ സുരേഷ് (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
പരിപാടി : തോന്ന്യാക്ഷരങ്ങള്‍ (അമൃതാ ടി.വി.)

17. മികച്ച ബാലതാരം (ടെലിസീരിയല്‍/ടെലിഫിലിം): ലെസ്വിന്‍ ഉല്ലാസ് (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
പരിപാടി: മഹാഗുരു (കൗമുദി ടി.വി.)

18. മികച്ച ഛായാഗ്രാഹകന്‍ (ടെലിസീരിയല്‍ /ടെലിഫിലിം): ലാവെല്‍ .എസ് (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
പരിപാടി: മഹാഗുരു (കൗമുദി ടി.വി.)

19. മികച്ച ചിത്രസംയോജകന്‍ (ടെലിസീരിയല്‍/ടെലിഫിലിം): സുജിത്ത് സഹദേവ് (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
പരിപാടി: സൈഡ് എഫക്റ്റ് (സെന്‍സേര്‍ഡ് പരിപാടി)

20. മികച്ച സംഗീത സംവിധായകന്‍ (ടെലിസീരിയല്‍ / ടെലിഫിലിം): പ്രകാശ് അലക്സ് (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

പരിപാടി: സൈഡ് എഫക്റ്റ് (സെന്‍സേര്‍ഡ് പരിപാടി)

21. മികച്ച ശബ്ദലേഖകന്‍ (ടെലിസീരിയല്‍): തോമസ് കുര്യന് (15,000 /- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം)
പരിപാടി: സൈഡ് എഫക്റ്റ് (സെന്‍സേര്‍ഡ് പരിപാടി)

22. മികച്ച കലാസംവിധായകന്‍ (ടെലിസീരിയല്‍ /ടെലിഫിലിം): ഷിബുകുമാര്‍ (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
പരിപാടി: മഹാഗുരു (കൗമുദി ചാനല്‍)

മധുപാൽ ( ജൂറി ചെയർമാൻ ) ,എം.എ.നിഷാദ് , അനുമോൾ , സജി സുരേന്ദ്രൻ , സന്തോഷ്  ഏച്ചിക്കാനം 
( അംഗങ്ങൾ ) .

No comments:

Powered by Blogger.