ഫെഫ്ക അറിയിപ്പ് .

പ്രിയപ്പെട്ടവരെ ,

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി നിശ്ചലമായ ചലച്ചിത്ര രംഗം സർക്കാർ നിർദ്ദേശ പ്രകാരം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പ്രവർത്തിച്ച് തുടങ്ങിയ വിവരം അറിഞ്ഞിരിക്കുമല്ലോ .

കോവിഡ് പ്രതിരോധത്തിന്റെ പശ്ചാത്തലത്തിൽ, സിനിമ സെറ്റുകളിൽ വിതരണം ചെയ്യാനുള്ള പ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള ഹോമിയോ മരുന്നുകൾ എറണാകുളം ജില്ലാ ഹോമിയോ ആശുപത്രി RMO , Dr . ശോഭ ചന്ദ്രൻ ഫെഫ്ക വർക്കിങ്ങ് സെക്രട്ടറി  സോഹൻ സീനുലാലിന് നൽകി കൊച്ചിയിൽ ഉത്‌ഘാടനം ചെയ്തു . NAM മെഡിക്കൽ ഓഫീസർ Dr സാഗർ ചടങ്ങിൽ സംബന്ധിച്ചു .

ഷൂട്ടിങ്ങ് സെറ്റുകളിൽ വിതരണം ചെയ്യാനുള്ള ഹോമിയോ പ്രതിരോധ മരുന്നുകൾക്ക് ഫെഫ്ക ഓഫീസിലോ ജില്ലാ ഹോമിയോ ആശുപത്രികളിലോ ബന്ധപ്പെടാവുന്നതാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി  ബി .ഉണ്ണികൃഷ്ണൻ അറിയിച്ചു .

ഇതിന് സൗകര്യമൊരുക്കിയ സംസ്ഥാന ഹോമിയൊ വകുപ്പിനും , ജില്ലാ ഹോമിയോ ആശുപത്രിക്കും , ഫെഫ്ക അംഗവും ഡയറക്‌ടേഴ്‌സ് യൂണിയൻ മുൻ എക്സിക്യു്ട്ടീവ് മെമ്പറുമായ സംവിധായകൻ  Dr ബിജുവിനും ഫെഫ്ക നന്ദി അറിയിക്കുന്നു .

സെറ്റുകളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിന് നിർമ്മാതാവും , സംവിധായകനും  , പ്രൊഡക്ഷൻ കൺട്രോളറും  നേതൃപരമായ പങ്ക് വഹിക്കുമെന്ന് ഫെഫ്ക നേരത്തെ അംഗങ്ങളെ അറിയിച്ചിരുന്നു . കോവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ സെറ്റിലെ ഓരോ അംഗങ്ങളും അവരുമായി സഹകരിച്ച് ജാഗ്രത പുലർത്തണമെന്ന് ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുന്നു 

ബി. ഉണ്ണികൃഷ്ണൻ .

No comments:

Powered by Blogger.