ഏറെ വേദനയോടെ അല്ലാതെ ഈ വാക്കുകൾ കുറിക്കാൻ കഴിയില്ല : ടോമിച്ചൻ മുളകുപ്പാടം .


തങ്കച്ചൻ ഇനി ഇല്ലാ എന്ന യാഥാർഥ്യവുമായി പൊരുത്തപ്പെടാൻ ആകുന്നതിനു മുന്നെയാണ് ഈ കുറിപ്പ് പോലും...!! 

തങ്കച്ചനെ എപ്പോൾ ആണ് ആദ്യമായി കണ്ടതെന്ന് എനിക്കോ തങ്കച്ചനോ ഓർമ്മയുണ്ടാവില്ല, ബാല്യകാലത്തെ ഓർമ്മകളിൽ എവിടെയോ അതുണ്ട്... നിശ്ചലനായ തങ്കച്ചനെ കാണാൻ അനുവദിക്കാതെ കോവിഡ് എന്ന മഹാമാരിയും മുന്നില് നിൽക്കുമ്പോൾ... കാലം കരുതി വെച്ചതാകും, ജീവൻ വിട്ട തങ്കച്ചനെ കാണാൻ ഉള്ള മനക്കരുത്തു എനിക്കില്ലാന്നുള്ള സത്യം..!! 

എനിക്ക് തങ്കച്ചനിലുള്ള വിശ്വാസമായിരുന്നു... തങ്കച്ചന്റെ വാക്കിന്റെ ബലത്തിൽ ആദ്യ സിനിമയുമായി ഞാൻ നിർമ്മാതാവിന്റെ കുപ്പായമണിയുന്നതു... 

ഇന്നും ഏതൊരു സിനിമയുടെയും ചിന്ത എന്നിലേക്കെത്തുമ്പോൾ അങ്ങേ തലയ്ക്കു തങ്കച്ചനുണ്ടല്ലോ എന്ന ധൈര്യം ആയിരുന്നു... ആ ധൈര്യത്തിന് ഇന്ന് പകൽ വിരാമമിട്ടു... നഷ്ടപെട്ടത് ആരാന്ന് പോലും വിവരിക്കാൻ കഴിയാത്ത വിധം ആഴത്തിലിറങ്ങിയ എന്റെ ഏറ്റവും മികച്ച ബന്ധത്തിന് പ്രിയ തങ്കച്ചന് വിട..!! 

കണ്ണീരിൽ കുതിർന്ന
ആദരാഞ്ജലികൾ .

ടോമിച്ചൻ മുളകുപ്പാടം .
( നിർമ്മാതാവ് ) 

No comments:

Powered by Blogger.