ഫെഫ്ക അറിയിപ്പ്

ഫെഫ്ക അറിയിപ്പ് 

പ്രിയ ഫെഫ്ക അംഗങ്ങളെ ,
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രവർത്തനം നിലച്ച  ചലച്ചിത്ര മേഖല പതിയെ ചലിച്ചു തുടങ്ങിയിരിക്കുകയാണല്ലോ . സർക്കാർ നിർദ്ദേശിച്ച കോവിഡ് പ്രോട്ടോക്കോൾ കർശനമായും പാലിക്കണമെന്ന് ഒരിക്കൽ കൂടി അംഗങ്ങളെ ഓർമ്മപ്പെടുത്തുന്നു .

തിയേറ്റർ സിനിമയ്ക്ക് പുറമെ OTT സിനിമകളുടേയും വെബ് സീരീസുകളുടേയും ധാരാളം വർക്കുകൾ കേരളത്തിലങ്ങോളമിങ്ങോളം 
നടക്കുന്നുണ്ട് . തൊഴിൽ രംഗം കൂടുതൽ സജീവമാകുക വഴി  നമ്മുടെ അംഗങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നതിനാൽ ഇത്തരം ഫ്ലാറ്റുഫോമുകളെ ഫെഫ്‌ക ആദ്യമെ സ്വാഗതം ചെയ്തത് ഓർക്കുന്നുണ്ടാവുമല്ലോ .

പക്ഷെ ‌ പ്രതിഫല സംബന്ധമായതടക്കം ധാരാളം പരാതികൾ ഇതുമായി ബന്ധപ്പെട്ട് ഫെഫ്കക്ക് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുകയാണ് . അതിന് പ്രധാന കാരണം തൊഴിൽ ഉടമയുമായി യാതൊരു കരാറും ഇല്ലാത്തതാണ് . OTT  , veb series  ൽ വർക്കു ചെയ്യാൻ പോകുന്ന നമ്മുടെ അംഗങ്ങൾക്ക് വേണ്ടി പുതിയ അഫിഡവിറ്റ് രെജിസ്ട്രേഷൻ ഫെഫ്കയിൽ ആരംഭിച്ച വിവരം അറിയിക്കട്ടെ .

വർക്ക്‌ ചെയ്യാൻ പോകുന്നവരും പ്രൊഡക്ഷൻ എക്സികുട്ടീവ്സും  ഈ തീരുമാനം നടപ്പിലാക്കാൻ ജാഗ്രത പുലർത്തേണ്ടതാണ് .
മേലിൽ ഫെഫ്ക ഓഫീസിൽ അഫിഡവിറ്റ് നൽകുന്നവരുടെ  പരാതികൾ മാത്രമേ സ്വീകരിക്കുകയുള്ളൂ എന്നറിയിക്കുന്നു .
സഹകരിക്കുമല്ലോ 

ബി ഉണ്ണികൃഷ്ണൻ ,
ജനറൽ സെക്രട്ടറി ,
ഫെഫ്ക .

No comments:

Powered by Blogger.