ക്യാപ്റ്റൻ രാജൂ സ്മാരക പുരസ്കാരം നടൻ ജനാർദ്ദനന് .

ക്യാപ്റ്റൻ രാജൂ
സ്മാരക പുരസ്കാരം 
നടൻ ജനാർദ്ദനന് . 

പത്തനംതിട്ട : സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ആഭിമുഖ്യത്തിലുള്ള പ്രഥമ ക്യാപ്റ്റൻരാജൂ സ്മാരക പുരസ്കാരം മലയാള സിനിമയിലെ സീനിയർ നടൻ ജനാർദ്ദനന് സെപ്റ്റംബർ 17 വ്യാഴം ഉച്ചയ്ക്ക്  മൂന്ന് മണിക്ക് ഏറണാകുളത്ത് വച്ച് നടക്കുന്ന ചടങ്ങിൽ  വിതരണം ചെയ്യുമെന്ന് സംസ്ഥാന ജനറൽ കൺവീനർ സലിം പി.ചാക്കോ അറിയിച്ചു.പ്രശസ്തിപത്രവും , മൊമന്റോയും ചടങ്ങിൽ വിതരണം ചെയ്യും. ക്യാപ്റ്റൻ രാജുവിന്റെ മൂന്നാം  ചരമവാർഷികത്തിലാണ്  പുരസ്കാരം നൽകുന്നത് .

വില്ലൻ വേഷങ്ങളിൽ തുടങ്ങി നായകനായും പ്രതിനായകൻ ആയും ഹാസ്യംകൊണ്ടും മലയാള സിനിമയിൽ പകരം വയ്ക്കാൻ ആളില്ലാത്ത രീതിയിൽ വേറിട്ട ഒരുപിടി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ച അനുഗ്രഹീത കലാകാരൻ എന്ന പരിഗണനയാണ് പുരസ്കാരത്തിന് ജനാർദ്ദനനെ അർഹനാക്കിയത്.

ഡോക്യുമെൻ്ററിയിലൂടെ ക്യാമറയ്ക്കു മുന്നിലെത്തി, അവിടെ നിന്ന് അഭ്രപാളിയിൽ പ്രതിനായക 
വേഷങ്ങളെ തൻ്റെ ശബ്ദഗാംഭീര്യം കൂടി ചേർത്ത് തന്മയത്വത്തോടെ കൈകാര്യം ചെയ്ത്, പിന്നീട് 
ശരീരവും, ശാരീരവും തൻ്റേതായ രീതിയിൽ ഉപയോഗിച്ച് ഹാസ്യകഥാപാത്രങ്ങളിലൂടെ പ്രേക്ഷകനെ കുടുകുടെ ചിരിപ്പിച്ച്, ഗൗരവമുള്ള സ്വഭാവവേഷങ്ങളും അനായാസേന കൈകാര്യം ചെയ്ത്, പ്രേക്ഷക മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ താരമാണ് ജനാർദ്ദനൻ.

No comments:

Powered by Blogger.