വേണു നാഗവള്ളിയ്ക്ക് സ്മരണാഞ്ജലി .നടൻ, തിരക്കഥാൃത്ത്, സംവിധായകൻ എന്നീ നിലകളിലെല്ലാം തിളങ്ങിയ വേണുഗോപാൽ എന്ന വേണു നാഗവള്ളിക്കു സിനിമ ഹൃദയത്തോടു ചേർന്ന വികാരമായിരുന്നു. 

മലയാളത്തിലെ ഒരു കാലഘട്ടത്തിലെ യുവത്വത്തിന്റെ മുഖമായിരുന്നു വേണുവിന്. അലസമായ മുടിയിഴകളും വിഷാദം നിഴലിച്ച കണ്ണുളുമായി സ്ക്രീനിലേക്കു കുടിയേറിയ ചെറുപ്പത്തെ മലയാളം നെഞ്ചോടു ചേർത്തുപിടിച്ചതിനു കാലം സാക്ഷി.സുഖമോ ദേവിയിൽ തുടങ്ങിയ സംവിധാനത്തിലും വേണു നാഗവള്ളി മോശമല്ലാത്ത പേരെഴുതിച്ചേർത്തു. 

സർവകലാശാല, ഏയ് ഓട്ടോ, ലാൽസലാം തുടങ്ങിയ ചിത്രങ്ങൾ വേണുവിലെ സംവിധായമികവിനു തെളിവുകളായി. സംവിധാനം ചെയ്‌ത സിനിമകളിൽ ലാൽസലാം ആണ് ഏറ്റവും ഇഷ്‌ടപ്പെട്ടതെന്നും തിരക്കഥളിൽ 'അഹം' ആണു പ്രിയപ്പെട്ടതെന്നും വേണു തന്നെ പറഞ്ഞിട്ടുണ്ട്.

ശാലിനി എന്റെ കൂട്ടുകാരി'യിലെ വേഷം വേണുവിനെ കൂടുതൽ ജനകിയനാക്കി.2010 സെപ്റ്റംബർ ഒമ്പതിന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് വേണു നാഗവള്ളി അന്തരിച്ചു.

No comments:

Powered by Blogger.