പഴയകാല നടി കെ.വി.ശാന്തി (81)യ്ക്ക് പ്രണാമം .

പഴയകാല നടി കെ. വി. ശാന്തി (81)അന്തരിച്ചു. തമിഴ്നാട് കോടമ്പാക്കത്ത് വച്ച് വാർദ്ധക്യസഹജമായ  അസുഖത്തെ തുടര്‍ന്നായിരുന്നു മരണം.ഏറ്റുമാനൂര്‍ സ്വദേശിനിയായ കെ.വി.ശാന്തി വര്‍ഷങ്ങളായി കോടമ്പാക്കത്താണ് താമസം.

1953ല്‍ പുറത്തിറങ്ങിയ പൊന്‍കതിര്‍ ആണ് ആദ്യ ചിത്രം. അള്‍ത്താര, മായാവി, കറുത്തകൈ, കാട്ടുമല്ലിക, കാട്ടുമൈന,​ ദേവി കന്യാകുമാരി,​ നെല്ല്,​ ലേഡി ഡോക്ടര്‍,​ അദ്ധ്യാപിക തുടങ്ങി അറുപതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

സത്യന്‍, പ്രേംനസീര്‍, മധു, ഷീല, എസ്.പി പിള്ള എന്നിവരോടൊപ്പം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമേ തമിഴ്,​ തെലുങ്ക്,​ കന്നട,​ ഹിന്ദി ചിത്രങ്ങളിലും സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. 1975ല്‍ പുറത്തിറങ്ങിയ അക്കല്‍ദാമ,​ കാമം ക്രോധം മോഹം എന്നിവയാണ് അവസാനമായി പുറത്തിറങ്ങിയ ചിത്രങ്ങള്‍.

എസ് പി പിള്ളയാണ് ശാന്തിയെ സിനിമാ രംഗത്ത് എത്തിച്ചത്. അറിയപ്പെടുന്ന നര്‍ത്തകി കൂടിയായ ശാന്തി മെരിലാന്റ് സ്റ്റുഡിയോ നിര്‍മിച്ച ചിത്രങ്ങളിലൂടെയാണ് മലയാള സിനിമയില്‍ സജീവമായത് .

കെ.വി.ശാന്തിയുടെ നിര്യാണത്തിൽ സിനിമ പ്രേക്ഷക കൂട്ടായ്മ അനുശോചനം രേഖപ്പെടുത്തി. 

No comments:

Powered by Blogger.