2019ലെ സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു .തിരുവനന്തപുരം : ഇരുപത്തിയെട്ടാമത് സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് സാംസ്ക്കാരിക മന്ത്രി എ .കെ .ബാലന്‍ പ്രഖ്യാപിച്ചു. 

കഥേതര വിഭാഗത്തില്‍ മികച്ച ഡോക്യുമെന്ററിയായി ഡോ. രാജേഷ് ജയിംസ് സംവിധാനം ചെയ്ത In Thunder Lightning and Rain തെരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ വിഭാഗത്തിലാണ് പുരസ്കാരം. 

1. മികച്ച ഡോക്യുമെന്ററി (ജനറല്‍) : 
In Thunder Lightning and Rain (കേരളാ വിഷന്‍) സംവിധാനം : ഡോ.രാജേഷ് ജയിംസ് (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) നിര്‍മ്മാണം : 1. ഡോ. എസ്. പ്രീയ 2. കെ.സി.എബ്രഹാം (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം)

2. മികച്ച ഡോക്യുമെന്ററി : 1. ഒരു തുരുത്തിന്റെ ആത്മകഥ (സയന്‍സ് & എന്‍വിയോണ്‍മെന്റ്) (ഏഷ്യാനെറ്റ് ന്യൂസ്) 2. ചെറുധാന്യങ്ങളുടെ ഗ്രാമം (കൈരളി ന്യൂസ്) സംവിധാനം : 1. നിശാന്ത്.എം.വി., 2. ജി.എസ്.
 ഉണ്ണികൃഷ്ണന്‍ നായര്‍ (5,000/- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം) നിര്‍മ്മാണം : 1. ഏഷ്യനെറ്റ് ന്യൂസ്, 2. ഫാം ഇന്‍ഫമേഷന്‍ ബ്യൂറോ (7,500/- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം)

3. മികച്ച ഡോക്യുമെന്ററി (ബയോഗ്രഫി) : 1. വേനലില്‍ പെയ്ത ചാറ്റുമഴ 2. ജീവനുള്ള സ്വപ്നങ്ങള്‍ (സെന്‍സേര്‍ഡ് പ്രോഗ്രാമുകള്) സംവിധാനം : 1. ആര്‍.എസ്. പ്രദീപ് 2. ഋത്വിക് ബൈജു ചന്ദ്രന്‍ (5,000/- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം) നിര്‍മ്മാണം : 1. കെ.ദിലീപ് കുമാര്‍, 2. ഋത്വിക് ബൈജു ചന്ദ്രന്‍ (7,500/- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം)

4. മികച്ച ഡോക്യുമെന്ററി (വിമന്‍ & ചില്‍ഡ്രന്‍) : അട്ടപ്പാടിയിലെ അമ്മമാര്‍ (മീഡിയാ വണ്‍) സംവിധാനം : സോഫിയാ ബിന്ദ് (10,000/- രൂപയും
 പ്രശസ്തിപത്രവും ശില്പവും) നിര്‍മ്മാണം : മീഡിയാ വണ്‍ ടി.വി. (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

5. മികച്ച എഡ്യുക്കേഷണല്‍ പ്രോഗ്രാം : പഞ്ഞിമുട്ടായി (ഞങ്ങളിങ്ങാനാണ് ഭായ്) സംവിധാനം : ഷിലെറ്റ് സിജോ (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) നിര്‍മ്മാണം : ഏഷ്യനെറ്റ് ന്യൂസ് (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

6. മികച്ച ആങ്കര്‍ (എഡ്യുക്കേഷണല്‍ പ്രോഗ്രാം) : 1. വി.എസ്. രാജേഷ് 2. ബിജു മുത്തത്തി (5,000/- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം) പരിപാടികള്‍ : 1. Straight Line (കൗമുദി ടി.വി) 2. നിഴല്‍ ജീവിതം (കൈരളി ന്യൂസ്)

7. മികച്ച സംവിധായകന്‍ (ഡോക്യുമെന്ററി) : സജീദ് നടുത്തൊടി (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) പരിപാടി : അന്ധതയെക്കുറിച്ചുള്ള ഡയറിക്കുറിപ്പുകള്‍ (സ്വയംപ്രഭ ഡി.റ്റി.എച്ച്‌. ചാനല്‍)

8. മികച്ച ന്യൂസ് ക്യാമറാമാന്‍ : ജിബിന്‍ ജോസ് (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) പരിപാടി : In Thunder Lightning and Rain (കേരളവിഷന്‍ സാറ്റലൈറ്റ് ചാനല്‍)

9. മികച്ച വാര്‍ത്താവതാരക : 1. ആര്യ.പി (മാതൃഭൂമി ന്യൂസ്) 2. അനുജ (24 ന്യൂസ്) (7,500/- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം) പരിപാടി : വിവിധ വാര്‍ത്താ ബുള്ളറ്റിനുകള്‍

10. മികച്ച കോമ്ബിയറര്‍/ആങ്കര്‍ (വാര്‍ത്തേതര പരിപാടി) : സുരേഷ്. ബി (വാവ സുരേഷ്)(10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) പരിപാടി : സ്നേക്ക് മാസ്റ്റര്‍ (കൗമുദി ടി.വി)

11. മികച്ച കമന്റേറ്റര്‍ (Out of Vision) : സജീ ദേവി.എസ് (10,000/- രൂപയും പ്രശസ്തിപത്രവും ശില്പും) പരിപാടി : ഞാന്‍ ഗൗരി(ദൂരദര്‍ശന്‍ മലയാളം)

12. മികച്ച ആങ്കര്‍/ഇന്റര്‍വ്യൂ വര്‍ (കറന്റ് അഫയേഴ്സ്) : 1. ഡോ. കെ. അരുണ്‍ കുമാര്‍ 2. കെ.ആര്. ഗോപീകൃഷ്ണന്‍ (5,000/- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം) പരിപാടി : 1. ജനകീയ കോടതി (24 ന്യൂസ്) 2. 360 (24 ന്യൂസ്)

13. മികച്ച ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ് : കെ.പി. റഷീദ് (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) പരിപാടി : കരിമണല്‍ റിപ്പബ്ലിക് (ആലപ്പാടിന്റെ സമരവും ജീവിതവും) (ഏഷ്യാനെറ്റ് ന്യൂസ്)

14. മികച്ച ടി.വി.ഷോ (കറന്റ് അഫയേഴ്സ്): 1. ഞാനാണ് സ്ത്രീ (അമൃത ടി.വി) 2. പറയാതെ വയ്യ (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം) നിര്‍മ്മാണം : 1. കോഡക്സ് മീഡിയ 2. മനോരമ ന്യൂസ്

15. മികച്ച കുട്ടികളുടെ പരിപാടി : അനന്തപുരിയുടെ തിരുശേഷിപ്പുകള്‍ സംവിധാനം : ബീനാ കലാം (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) നിര്‍മ്മാണം : കൈറ്റ് വിക്ടേഴ്സ്, (15,000/- രൂപയും പ്രശസ്തിപത്രവും ശില്‍പവും .

2019 സംസ്ഥാന ടെലിവിഷൻ പുരസ്കാര നിർണ്ണയസമതിയുടെ ചെയർമാൻ   സംവിധായകനും ,നടനും,  ,സാഹിത്യക്കാരനുമായ മധുപാൽ , സംവിധായകനും നടനുമായ എം.എ നിഷാദ്, അനുമോൾ ,സജി സുരേന്ദ്രൻ , സന്തോഷ് എച്ചിക്കാനം എന്നിവരായിരുന്നു  സമതിയിലെ  അംഗങ്ങൾ.

No comments:

Powered by Blogger.