പ്രശസ്ത നടിയും നർത്തകിയുമായിരുന്ന പത്മിനി ഓർമ്മയായിട്ട് 14 വർഷം .


പ്രശസ്ത നടിയും നർത്തകിയുമായിരുന്ന പത്മിനി  ഓർമ്മയായിട്ട് 14 വർഷം (സെപ്റ്റംബർ 24, 2006)

തിരുവിതാംകൂർ സഹോദരിമാർ എന്നറിയപ്പെട്ടിരുന്ന ലളിത-പത്മിനി -രാഗിണിമാർ ൽ ഒരാളാ‍യിരുന്നു പദ്മിനി. മലയാളചലച്ചിത്രരംഗത്തെ ഒരു കാലഘട്ടത്തിലെ സജീവസാന്നിദ്ധ്യമായിരുന്നു. 

40 വർഷം പത്മിനി സിനിമാരംഗത്തുണ്ടായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി 250-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മേരാ നാം ജോക്കർ തുടങ്ങിയ ഏതാനും ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ഇടക്കാലത്ത് അമേരിക്കയിലായിരുന്ന പത്മിനി 1984-ൽ വീണ്ടും ചലച്ചിത്രരംഗത്ത് മടങ്ങിയെത്തി നോക്കെത്താദൂരത്ത് കണ്ണുംനട്ട്, തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ഭർത്താവ് - അന്തരിച്ച ഡോക്ടർ രാമചന്ദ്രൻ. മകൻ - ഡോ. പ്രേം ചന്ദ്രൻ. പ്രശസ്ത നടി ശോഭന പത്മിനിയുടെ സഹോദര പുത്രിയാണ്. നടി സുകുമാരി അടുത്ത ബന്ധുവാണ്.ഗുരു ഗോപിനഥിന്റെ കീഴിലാണ്‌ നൃത്തം അഭ്യസിച്ചത്. മലയാളത്തിൽ ഡോളർ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.

No comments:

Powered by Blogger.