സംവിധായകൻ എ. ബി രാജിന് പ്രണാമം .

പ്രശസ്ത സംവിധായകൻ എ.ബി. രാജ് (95) അന്തരിച്ചു.ചെന്നൈ വിരുഗംപാക്കത്തെ മകൾ ശരണ്യയുടെ വസതിയിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം ആഗസ്റ്റ് 24 തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നിന് ചെന്നൈയിൽ നടക്കും. 

1951 മുതൽ 1986 വരെ സിനിമ രംഗത്ത് സജീവമായിരുന്നു. അറുപതിൽപരം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.  " കളിയല്ല കല്യാണം" എന്ന ചിത്രമാണ് ആദ്യം സംവിധാനം ചെയ്തത് .

തമിഴ് ഡയറക്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റായിരുന്നു. ഭാര്യ: പരേതയായ സരോജിനി .മക്കൾ : ജയപാൽ ,മനോജ് ,നടി ശരണ്യ .തമിഴ് നടൻ പൊൻവണ്ണൻ മരുമകനാണ് .

No comments:

Powered by Blogger.