" പാലാരിവട്ടം പാലം " വെബ് സീരീസ് യൂട്യൂബിൽ റിലീസായി.


പാലാരിവട്ടം പാലം റിലീസായി. 
Pocketv.in ബാനറിൽ സജിത്ത് ലക്ഷ്മൺ എഴുതി സംവിധാനം ചെയ്ത വെബ് സീരീസ് യൂ ട്യൂബിൽ റിലീസായി. 

പുതുമുഖങ്ങളായ മാളവികയും ജെസ്നയുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. കൂടെ ഹൗസ് ഓണറായി പദ്മകുമാർ,  ഫോട്ടോഗ്രാഫ റായി അഭിലാഷ്, പ്ലമ്പർമണിയായി അനീഷ് എന്നിവരും. 

ഒരു ടോയ്ലറ്റിനെ ചൊല്ലിഒരു വാടക വീട്ടിൽ താമസിക്കുന്ന  രണ്ടു പെൺകുട്ടികൾ തമ്മിലുള്ള യുദ്ധമാണ് ഇതിവൃത്തം.ഒരു മണിക്കൂർ കൊണ്ട്‌ കണ്ട്‌ തീർക്കാവുന്ന 7 എപ്പിസോഡുകൾ ഇപ്പോൾ യൂടൂബിൽ എല്ലാർക്കും കാണാം.സീരിസിന്റ ആദ്യ ടീസർ സംവിധായകൻ ജിത്തു ജോസഫ് തന്റെ ഒഫീഷ്യൽ ഫേസ് ബുക്ക്‌ പേജിലൂടെ പുറത്തിറക്കിയിരുന്നു. 

രണ്ടാം ഘട്ട ടീസേർസ്സ്‌ വിപിൻ ആറ്റ്ലിയും ഫെയ്സ്ബുക്ക്‌ പേജിലൂടെ റിലീസ്‌ ചെയ്തിരുന്നു.സീരിസിന്റെ ട്രെയിലർ മലയാളത്തിന്റെ യൂത്ത്‌ സ്റ്റാർ ഉണ്ണി മുകുന്ദനും എപ്പിസോഡുകൾ മലയാളത്തിന്റെ പ്രീയതാരം വിനയ്ഫോർട്ട്     ഇന്ന്‌  പ്രേക്ഷകർക്കായി സമർപ്പിച്ചു Pocketv Entertainment എന്ന Pocketv.in യൂടൂബ്‌ ചാനലിൽ ആണ്‌ Streaming നടക്കുന്നത്‌. 

പ്രൊഡ്യൂസർ ശ്രുതി ഗോപിനാഥ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ മഹേഷ് രാജ്, പ്രൊജക്റ്റ്‌ ഹെഡ് വിനീഷ് നായർ.  ക്യാമറ നാരായണൻ നമ്പൂതിരി,  മ്യൂസിക് മലാഖി,  ട്രെയിലർ എഡിറ്റ്‌  ലിജു അലക്സ് .

No comments:

Powered by Blogger.