എല്ലാം അംഗീകാരവും " അന്ന ''യ്ക്ക് ഉള്ളത് ഷീലു ഏബ്രഹാം.

ഒരു സ്ത്രീയുടെ പോരാട്ടത്തിന്റെ കഥ പറഞ്ഞ " സദൃശ്യവാക്യം 24:29 " 
ഏഷ്യനെറ്റിൽ പ്രീമിയർ പ്രദർശനമായി എത്തി. മനോജ് കെ. ജയൻ ,ഷീലു ഏബ്രഹാം എന്നിവർ പ്രധാനറോളിൽ അഭിനയിക്കുന്ന ഈ ചിത്രം ടെലിവിഷൻ പ്രേക്ഷകർ എറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്. 

ഷീലു ഏബ്രഹാം പ്രേക്ഷകർക്ക് ഫേസ്ബുക്കിൽ നന്ദി പറഞ്ഞ് പോസ്റ്റ് ഇട്ടു. ഇത് സോഷ്യൽ മീഡിയാ  ഏറ്റെടുത്ത് തരംഗം സ്യഷ്ടിച്ചിരിക്കുകയാണ് . സ്ത്രീ കേന്ദ്രീകൃതമായ ഒരു റിവഞ്ച് ഫാമിലി ത്രില്ലിംഗ് സിനിമ ആണെങ്കിലും ഷീലു ഏബ്രഹാമിന്റെ അഭിനയ മികവാണ് ഇപ്പോൾ സോഷ്യൽ മീഡിയായിലെ ചർച്ച വിഷയം.  ഷീലു എന്ന താരത്തിന്റെ മിന്നുന്ന പ്രകടനമാണ് ഈ ചിത്രത്തിൽ കണ്ടത്  എന്നാണ് പ്രേക്ഷകരുടെ പൊതുവെയുള്ള വിലയിരുത്തൽ. 

നന്ദി പറഞ്ഞു കൊണ്ട് പേരയ്ക്കയും  കൈയ്യിൽ പിടിച്ചിരിക്കുന്ന ഫോട്ടോയാണ് ഷീലു എബ്രഹാം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.നാല് ലക്ഷത്തിൽപരം  ലൈക്കുകളും, പതിനായിരത്തിൽപരം കമന്റുകളും  മൂവായിരത്തിൽപരം ഷെയറുകളുമാണ് ഈ പോസ്റ്റിന് നിലവിൽ കിട്ടിയിരിക്കുന്നത്. 

ഇതിന് " നന്ദി " ഏന്ന് മാത്രമാണ്  ഷീലു ഏബ്രഹാം മറുപടി പറഞ്ഞത്. 
" അന്ന " എന്ന കഥാപാത്രത്തിനുഉള്ള അംഗീകാരമാണ്  സോഷ്യൽ  മീഡിയയിൽ ലഭിച്ചതെന്ന് നടി ഷീലു ഏബ്രഹാം സിനിമ  പ്രേക്ഷക കൂട്ടായ്മ ഓൺലൈൻ ന്യൂസിനോട് പറഞ്ഞു. 

വി.എസ്. എൽ ഫിലിംസിന്റെ ബാനറിൽ വി.എസ്. ലാലൻ നിർമ്മിച്ച " സദൃശ്യവാക്യം 24:29 " സംവിധാനം ചെയ്തത് പ്രശാന്ത് മാമ്പുള്ളിയാണ്. 
ഷീലു ഏബ്രഹാമും ,അനുപ് മോനോനും പ്രധാന റോളുകളിൽ എത്തുന്ന കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന " മരട് 357 " ഉടൻ തീയേറ്ററുകളിൽ എത്തും. 

" സദൃശ്യവാക്യം 24: 29 " തീയേറ്ററുകളിൽ എത്തിയപ്പോൾ ഷീലു ഏബ്രഹാമിന്റെ അഭിനയത്തെക്കുറിച്ച് ഫിലിം റിവ്യൂവിൽ സിനിമ പ്രേക്ഷക കൂട്ടായ്മ എഴുതിയിരുന്നത് ഈ  അവസരത്തിൽ സൂചിപ്പിക്കുകയാണ്. " അന്ന'' എന്ന കഥാപാത്രം ഷീലു ഏബ്രഹാമിന്റെ സിനിമ കരിയറിലെ മികച്ച കഥാപാത്രമാണ് . അതാണ് ടെലിവിഷൻ പ്രേക്ഷകർ ഒന്നടങ്കം ഇപ്പോൾ  സോഷ്യൽ മീഡിയായിൽ സൂചിപ്പിച്ചുകൊണ്ടിരിക്കുന്നത്. 


സലിം പി. ചാക്കോ .

 

1 comment:

Powered by Blogger.