സംവിധായകൻ യതീന്ദ്രദാസിന് ആദരാഞ്ജലികൾ .

ചലച്ചിത്ര സംവിധായകൻ യതീന്ദ്രദാസ് അന്തരിച്ചു, തൃശൂരിലെ  സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 74 വയസ്സായിരുന്നു. സംസ്കാരം ഇന്ന് രാവിലെ പാറമേക്കാവ് ശാന്തിഘട്ടിൽ നടന്നു. നിമ്മിയാണ് ഭാര്യ. 

മമ്മൂട്ടി, നെടുമുടി വേണു, ചിത്ര, ജലജ എന്നിവർ അഭിനയിച്ച 'ഒടുവിൽ കിട്ടിയ വാർത്ത', വേണു നാഗവള്ളി, കവിയൂർ പൊന്നമ്മ, ബേബി അഞ്ജു, ബാലൻ കെ നായർ, ബാബു നമ്പൂതിരി, ശാന്തി കൃഷ്ണ എന്നിവർ അഭിനയിച്ച  ഓമനത്തിങ്കൾ എന്നീ സിനിമകൾ സംവിധാനം ചെയ്തു, ഓമനത്തിങ്കൾ രചനയും യതീന്ദ്രദാസ് ആയിരുന്നു. 

ജർമൻ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവലിൽ യതീന്ദ്രദാസിന്റെ ഓമനത്തിങ്കൾ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌.  ഈ സിനിമയിലെ അഭിനയത്തിന് അഞ്ജു ബാലതാരത്തിനുള്ള പുരസ്കാരം നേടി. 

നെടുമുടി വേണു, ഭരത് ഗോപി, കൊട്ടാരക്കര ശ്രീധരൻ നായർ, ശർമിള, ബാലൻ കെ നായർ, അടൂര്‍ ഭാസി, എന്നിവർ അഭിനയിച്ച സ്വപ്നരാഗം  സംവിധാനം ചെയ്‌തെങ്കിലും നിർമ്മാതാവ് കൂടിയായ ഇദ്ദേഹത്തിന് ചിത്രം പുറത്തിറക്കാൻ സാധിച്ചില്ല. 

സായ് കുമാർ അടക്കം അഭിനയിക്കുന്ന ഉൾക്കനൽ എന്ന സിനിമ ചിത്രീകരണം പൂർത്തിയാക്കി ഡബ്ബിംഗ് നടക്കവേയാണ് നിനച്ചിരിക്കാതെയുള്ള യതീന്ദ്രദാസിന്റെ വിടവാങ്ങൽ........

ജോൺ എബ്രഹാം അടക്കമുള്ളവരുമായി  അടുത്ത ബന്ധമുണ്ടായിരുന്നു യതീന്ദ്ര ദാസ്, എ. വിൻസന്റ്, സേതുമാധവൻ, ബാലുമഹേന്ദ്ര, ബി.കെ. പൊറ്റക്കാട് മുതലായ സംവിധായകരോടൊപ്പം നിരവധി കാലം സഹസംവിധായകനായിരുന്നു....No comments:

Powered by Blogger.