ടോണി നായകനായ " മാസ്ക്ക് " ചിത്രീകരണം തുടങ്ങി.

നിഷാദ് വലിയവിട്ടിൽ , അസീസ് പാലക്കാട് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം " MASK" ന്റെ ചിത്രീകരണം തൃപ്പുണിത്തുറയിൽ തുടങ്ങി.

സിനിമ നിർമ്മാതാവ് നൗഷാദ് ആലത്തൂർ ലോക്കേഷനിൽ എത്തി ചിത്രത്തിന് വിജയാശംസകൾ നേർന്നു. 

" അബ്കാരി " എന്ന സൂപ്പർഹിറ്റ് ചിത്രത്തിലുടെ മലയാള സിനിമയിൽ എത്തിയ പ്രശസ്ത നടൻ ടോണിയുടെ 
നുറ്റ്നാൽപതാമത്തെ സിനിമയാണിത്. ഈ സിനിമയിൽ ടോണി  പ്രധാനവേഷത്തിൽ എത്തുന്നുവെന്ന  പ്രേത്യകതയുമുണ്ട് "   


" my Life is my message "  എന്ന് ടാഗ് ലൈനാണ്  ചിത്രത്തിന്റേത്. പിച്ചു ആൻ്റ് കിച്ചു പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അജ്മൽ ശ്രീകണ്ഠാപുരം നിർമ്മിക്കുന്ന ഈ ചിത്രത്തില്‍ അജ്മല്‍, പി .പി .രഞ്ജിത്ത് നെട്ടൂര്‍,ജിപ്സ ബീഗം,ബേബി ഫിര്‍സ തുടങ്ങിയവരും അഭിനയിക്കുന്നു.
  ..........................................................................
മുഖത്തെ മാസ്ക്ക് കാണാം എന്നാൽ, 
കാണാത്ത മാസ്ക്കുണ്ട് പലരുടേയും മനസ്സിന്. 
പറയുന്നത് ഒന്ന്,
പ്രവർത്തിക്കുന്നത് മറ്റൊന്ന്..
മനുഷ്യൻ്റെ മനസിട്ട മാസ്ക്ക് അനാവരണം ചെയ്യുകയാണ്  ഈ ചിത്രത്തിലൂടെ.
.........................................................................

നിരവധി ഹിറ്റ് പരമ്പരകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയനായ ചന്ദ്രൻ രാമന്തളി
തിരക്കഥ,സംഭാഷണവും ,
ഛായാഗ്രഹണം പ്രബിലും ,സംഗീതം മന്‍ജിത്ത് സുമനും നിർവ്വഹിക്കുന്നു.  

സൂപ്പർ സ്റ്റാറുകളുള്‍പ്പെടെ  125-ല്‍ പരം ചിത്രങ്ങളില്‍ വസ്ത്രാലങ്കാരം നിർവ്വഹിച്ച ആസീസ് പാലക്കാട് ആദ്യമായി സംവിധായകനാവുകയാണ് ഈ ചിത്രത്തിലൂടെ. ശ്രീനിവാസൻ കേന്ദ്ര കഥാപാത്രമായ " 501 ഡെയ്സ് " എന്ന ചിത്രത്തിനു ശേഷം നിഷാദ് 
വലിയവീട്ടിൽ സംവിധായകനാകുന്ന രണ്ടാമത്തെ ചിത്രമാണ് "മാസ്ക്ക്".

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രൂപേഷ് മുരുകന്‍,കലാസംവിധാനം കൃഷ്ണകുമാര്‍,മേക്കപ്പ് ബിബിൽ  കൂടല്ലൂര്‍,വസ്ത്രലങ്കാരം അസീസ് പാലക്കാട്,സ്റ്റില്‍സ് ഡോൺ 
പരസ്യകല ,എഡിറ്റിംഗ് ഷനീർ  മങ്ങാട്ട്,ഷാജി പാലോളി,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-വിനീഷ് മുടവത്തില്‍,വാര്‍ത്ത പ്രചരണം എ .എസ് ദിനേശ് എന്നിവർ ഈ സിനിമയിലെ അണിയറയിൽ പ്രവർത്തിക്കുന്നു. 

No comments:

Powered by Blogger.