എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി..... നന്ദി ........ : ബാദുഷ

1995 ഓഗസ്റ്റിലാണ് ഞാൻ ദൃശ്യങ്ങളുടെ ലോകത്തെത്തുന്നത്. ഈ സപര്യക്ക് ഇപ്പോൾ 25 വർഷത്തിൻ്റെ തിളക്കം, ഏറെ അഭിമാനകരമായ 25 വർഷങ്ങൾ .. നിരവധി കഷ്ടപ്പാടുകൾ... വൈതരണികൾ ഒക്കെ പിന്നിട്ട് ഇവിടം വരെയെത്തി നിൽക്കുന്നു.

 ഇക്കാലമത്രയും തുണയായും കൂട്ടായും നിന്ന എല്ലാവർക്കും കോടി നമസ്കാരം. ഗുരുക്കന്മാർക്കും അഭ്യുദയകാംക്ഷികൾക്കും നന്ദി.

പ്രീഡിഗ്രിക്കു സഹപാഠിയായിരുന്ന ഷിജു അരൂരും ഞാനും ഒന്നിച്ചായിരുന്നു ഈ ഫീൽഡിലെത്തുന്നത്. മലയാള സീരിയൽ രംഗത്തെ ഏറെ അറിയപ്പെടുന്ന സംവിധായകനാണ് ഷിജു ഇന്ന് .  കുട്ടൻ ആലപ്പുഴ എന്ന കാമറാമാനുമായി ചേർന്ന് ദൂരദർശനു വേണ്ടി കിഴക്കിൻ്റെ വെനീസ് എന്ന ഡോക്യുമെൻ്ററി നിർമിച്ചു കൊണ്ടാണ് ഞങ്ങൾ ഈ രംഗത്തേക്കു കടന്നു വരുന്നത്. പിന്നീട് നിരവധി  സീരിയലുകളിലും ടെലിഫിലിമുകളിലും നിർമാതാവായും പ്രൊഡക്ഷൻ മാനേജറായും പ്രൊഡക്ഷൻ കൺട്രോളറായും ജോലി ചെയ്തു. 
വലിയ വലിയ മോഹങ്ങളുമായി ഒടുവിൽ സിനിമയിലുമെത്തി. 
സിനിമയിലും  തുടക്കം പ്രൊഡക്ഷൻ മാനേജരും പ്രൊഡക്ഷൻ എക്സിക്യൂട്ടീവുമൊക്കെയായിട്ടായിരുന്നു.

വർഗം എന്ന സിനിമയിലായിരുന്നു ഞാൻ ആദ്യമായി പ്രൊഡക്ഷൻ കൺട്രോളറുടെ കുപ്പായമണിയുന്നത്..

സിനിമയിലെ യാത്രയുടെ തുടക്കത്തിന് സഹായിച്ച  നിർമാതാവായ  ഹസീബ് ഹനീഫിനും സംവിധായകരായ  കെ.കെ.ഹരിദാസിനെയും , എം. പത്മകുമാറിനെയും  ഏറെ നന്ദിയോടെ സ്മരിക്കുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ, ലൈൻ പ്രൊഡ്യൂസർ  പ്രൊഡക്ഷൻ കൺട്രോളർ എന്നിങ്ങനെയൊക്കെയുള്ള ജോലികളിലൂടെ വലിയ സന്തോഷത്തോടെയും അഭിമാനത്തോടെയും മുന്നോട്ടുപോകുന്നു. 150 സിനിമകളിലേറെ സിനിമകൾ ചെയ്തു.

 മമ്മുക്ക,  മോഹൻലാൽ സാർ തുടങ്ങി മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാർ,  ഹരിഹരൻ സാർ,  പ്രിയദർശൻ സാർ , ജോഷി സാർ,  രഞ്ജിത്തേട്ടൻ,  മേജർ രവി സാർ, ടി.കെ. രാജീവ് കുമാർ സാർ രാജീവ് നാഥ് സാർ, വിനയൻ സാർ, ഷാഫി ക്കാ, റാഫിക്കാ,  വി.കെ.പ്രകാശ് സാർ, വി.എം. വിനു, പ്രമോദ് പപ്പേട്ടൻ  തുടങ്ങി എത്രയോ പ്രഗത്ഭരായ സംവിധായകർ... അവർക്കൊക്കെയൊപ്പം ജോലി ചെയ്യാനായി. തമിഴിലും ഹിന്ദിയിലും കന്നഡയിലുമൊക്കെ എത്തപ്പെടാനായി..

എല്ലാത്തിനും കാരണഭൂതനായ ഈശ്വരനും നന്ദി..ജീവിതം ഇനിയുമേറെ പ്രശോഭിതമായി കൊണ്ടു പോകണം.. ഏവരും കൂടെയുണ്ടാവണം. 


എല്ലാവരോടും നന്ദി.. നന്ദി... നന്ദി

നിങ്ങളുടെ സ്വന്തം ,
 ബാദുഷ

1 comment:

  1. എല്ലാം അറിയാം താങ്കളുടെ നല്ല മനസ്സിന് ഒരായിരം നന്ദി. ദീർഘായുസ്സ് നേരുന്നു ഈ ചേച്ചി

    ReplyDelete

Powered by Blogger.