" എപ്പോഴൊക്കെ മനുഷ്യൻ പ്രകൃതിയെ വെല്ലുവിളിച്ചിട്ടുണ്ടോ , അന്നൊക്കെ പ്രകൃതി തിരിച്ചടിച്ചിട്ടുണ്ട് " എന്ന ടാഗ് ലൈനുമായി കണ്ണൻ താമരക്കുളത്തിന്റെ പുതിയ ചിത്രം " ക്വാറി "യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

അബാം മൂവിസും, സ്വർണ്ണലയ സിനിമാസും അവതരിപ്പിക്കുന്ന പുതിയ സിനിമ " ക്വാറി " യുടെ  ഫസ്റ്റ്ലുക്ക് പോസ്റ്റർ  നടൻ ഉണ്ണി മുകുന്ദൻ ,നടിമാരായ ഷീലു എബ്രഹാം , നൂറീൻ ഷെറീഫ് എന്നിവരുടെ ഫേസ്ബുക്ക് പേജുകളിലുടെ  റിലീസ് ചെയ്തു. 

" എപ്പോഴൊക്കെ മനുഷ്യൻ പ്രകൃതിയെ വെല്ലുവിളിച്ചിട്ടുണ്ടോ അന്നൊക്കെ പ്രകൃതി തിരിച്ചടിച്ചിട്ടുണ്ട് " എന്ന ടാഗ് ലൈനാണ് ഈ സിനിമയ്ക്ക് വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. 

സംഭാഷണം അനീഷ് പുന്നമൂടും , ശ്രീജിത്ത് പുള്ളനിമുക്കും , സംവിധാനം  കണ്ണൻ താമരക്കുളവും നിർവ്വഹിക്കുന്നു. എബ്രഹാം മാത്യുവും സുദർശൻ കാഞ്ഞിരംകുളവുമാണ് നിർമ്മാതാക്കൾ. 

ഛായാഗ്രഹണം രവിചന്ദ്രനും ,ലൈൻ പ്രൊഡ്യൂസർ ബാദുഷായും ,ഫിനാൻസ് കൺട്രോളേഴ്സ് അമീർ കൊച്ചിനും, റെൻസൻ കെ. അടൂരും, ഡിസൈൻ സ്വരൂപ് ഏ.സിയും, ഷിംഷിത്ത് ലാലും ആണ് മറ്റ് അണിയറ ശിൽപ്പികൾ .

ചിത്രീകരണം പൂർത്തിയായ കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത " മരട് 357 " ഉടൻ റിലീസ് ചെയ്യും. 

Online Promotion : സലിം പി. ചാക്കോ .

No comments:

Powered by Blogger.