അർജ്ജുൻ അശോകന്റെ " മെമ്പർ രമേശൻ 9-ാം വാർഡ് " ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

അർജ്ജുൻ അശോകൻ , ഗായത്രി അശോക്, ചെമ്പൻ വിനോദ് ജോസ് , ശബരീഷ് വർമ്മ , രഞ്ജി പണിക്കർ സാബുമോൻ, ഇന്ദ്രൻസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന  രാഷ്ട്രീയ ഫാമിലി എന്റർടെയ്നർ " മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡ് "  എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ ടോവിനോ തോമസ്, ആന്റണി വർഗീസ് പെപ്പെ , നടി അമല പോൾ എന്നിവർ ചേർന്ന് റിലീസ് ചെയ്തു. 


ബോബൻ & മോളി എന്റെർടെയ്മെന്റാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. രചന ,സംവിധാനം നിർവ്വഹിക്കുന്നത് 
ആന്റോ ജോസ് പെരിയ ,എബി ത്രേസാ പോൾ എന്നിവരാണ്‌ .നിർമ്മാണം ബോബനും മോളിയും ,ഏക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ജോഷി തോമസ് പള്ളിക്കലും , ലൈൻ പ്രൊഡ്യൂസർ മെബിനും ,ബോബനും ,ഛായാഗ്രഹണം എൽദോ ഐസക്കും ,എഡിറ്റിംഗ് ദീശ ജോസഫും , സംഗീതം കൈലാഷ് മേനോനും ,ചീഫ് അസോസിയേറ്റ് ഡയറ്കടർ സുനിൽ കരിയാറ്റുകരയും , ക്രിയേറ്റീവ് കോൺട്രീബ്യൂഷൻ ശബരീഷ് വർമ്മയും , ക്രിയേറ്റീവ് അഡ്മിനിറ്റേർ ഗോകുൽദാസും , കോസ്റ്റുംസ്  മെൽവി. ജെയും , പ്രൊഡക്ഷൻ കൺട്രോളർ ജോബ് ജോർജ്ജും ,
കലാസംവിധാനം പ്രദീപ് എം. വിയും ,മേക്കപ്പ് പ്രദീപ് ഗോപാലാകഷ്ണനും ,സ്റ്റിൽസ് നന്ദു ഗോപാലാകൃഷ്ണനും ,ഡിസൈൻ ഓൾഡ് മങ്ക്സും നിർവ്വഹിക്കുന്നു. സെഞ്ച്വറി  ഫിലിംസാണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്. 

സലിം പി .ചാക്കോ, 







No comments:

Powered by Blogger.