ഇടവേള ബാബുവിന്റെ അമ്മ അമ്മനത്ത് ശാന്ത രാമൻ ( 78) അന്തരിച്ചു.

അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ അമ്മ അമ്മനത്ത് 
ശാന്ത രാമൻ (78) ഇന്ന് വെളുപ്പിന് നിര്യാതയായി. ഇന്നലെ ജന്മദിനമായിരുന്നു. 

ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹൈസ്ക്കൂൾ മുൻ അദ്ധ്യാപികയാണ്. സംഗീത നൃത്ത അദ്ധ്യാപികയായിരുന്നു .
ഇന്ന് ( ആഗസ്റ്റ് 30 ഞായർ ) രാവിലെ ഒൻപത് മണി മുതൽ മുനിസിപ്പൽ ഓഫീസ് റോഡിലുള്ള ശാന്തി സൗധത്തിൽ മൃതദേഹം പൊതുദർശനത്തിന് വെയ്ക്കും. സംസ്കാരം ഉച്ചയ്ക്ക് മൂന്നിന് സ്വഗ്രഹത്തിൽ നടക്കും. 

മക്കൾ : എ. ജയചന്ദ്രൻ ,ഇടവേള ബാബു. 

അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ അമ്മ അമ്മനത്ത് ശാന്ത രാമന്റെ നിര്യാണത്തിൽ സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. സലിം പി. ചാക്കോ 
CPK Desk .

1 comment:

Powered by Blogger.