കണ്ണൻ താമരക്കുളത്തിന്റ പുതിയ ചിത്രത്തിന്റെ പേര് ആഗസ്റ്റ് 23 ന് വൈകിട്ട് ആറ് മണിയ്ക്ക് ഉണ്ണിമുകുന്ദൻ റിലീസ് ചെയ്യും.

അബാം മൂവിസും, സ്വർണ്ണലയ സിനിമാസും അവതരിപ്പിക്കുന്ന പുതിയ സിനിമയുടെ അനൗൺസ്മെന്റ് ആഗസ്റ്റ് 23 ഞായറാഴ്ച വൈകിട്ട് ആറ് മണിയ്ക്ക് നടൻ ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്യും. 

" എപ്പോഴൊക്കെ മനുഷ്യൻ പ്രകൃതിയെ വെല്ലുവിളിച്ചിട്ടുണ്ടോ അന്നൊക്കെ പ്രകൃതി തിരിച്ചടിച്ചിട്ടുണ്ട് " എന്ന ടാഗ് ലൈനാണ് ഈ സിനിമയ്ക്ക് വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. 

സംഭാഷണം അനീഷ് ശ്രീജിത്തും , സംവിധാനം  കണ്ണൻ താമരക്കുളവും നിർവ്വഹിക്കുന്നു. എബ്രഹാം മാത്യുവും സുദർശൻ കാഞ്ഞിരംകുളവുമാണ് നിർമ്മാതാക്കൾ. 


സലിം പി. ചാക്കോ . 

No comments:

Powered by Blogger.