പപ്പടവട പ്രേമം ...ജാസി ഗിഫ്റ്റ് വീണ്ടും ഹിറ്റായി.

പപ്പടവട പ്രേമം ....ജാസി ഗിഫ്റ്റ് വീണ്ടും ഹിറ്റായി.                                                                   " എന്നും പൊന്നിൽ മിന്നും പോലൊരു പ്രേമം.... " സായിർ പത്താൻ രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ഒരു പപ്പടവട പ്രേമം എന്ന ചിത്രത്തിലെ ജാസി ഗിഫ്റ്റിൻ്റെ ഗാനം യൂറ്റ്യൂബിൽ വമ്പൻ ഹിറ്റായി മാറിയിരിക്കുന്നു.ലജ്ജാവതിക്ക് ശേഷം ജാസിയുടെ ജനങ്ങൾ ഏറ്റെടുത്ത ഗാനമായി മാറിയിരിക്കുകയാണ് ഈ ഗാനം .നിശാന്ത് കൊടമന എഴുതി, രാജേഷ് ബാബു കെ.ശൂരനാട് സംഗീതം പകർന്ന ഈ ഗാനം, ജാസിയോടൊപ്പം, ശ്രീകാന്ത് കൃഷ്ണയും ആലപിച്ചിരിക്കുന്നു. ലജ്ജാവതിക്ക് ശേഷം, ജാസി ഗിഫ്റ്റിൻ്റെ തനതായ ശൈലിയിൽ ഉള്ള ഒരു ഗാനമാണിത്. താളമേള സംഗമമായ ഈ ഗാനം, ഒരു പപ്പടവട പ്രേമം എന്ന ചിത്രത്തിൻ്റെ മുഖ്യ ആകർഷണം തന്നെയാണ്. 
  
പച്ചാണിക്കാട് എന്ന ഗ്രാമവും, അവിടുത്തെ കുഞ്ഞപ്പൻ ചേട്ടൻ്റെ ചായക്കടയും ,അവിടുന്ന് കിട്ടുന്ന പപ്പടവടയെയും ചുറ്റിപ്പറ്റി, ഹാസ്യരസം നിറഞ്ഞ ഒരു സിനിമയാണ് ഒരു പപ്പടവട പ്രേമം എന്ന ചിത്രം. കൊച്ചുപ്രേമൻ, സായിർ പത്താൻ, കനകലത എന്നിവരോടൊപ്പം, പുതുമുഖങ്ങളും പ്രധാന വേഷത്തിൽ അഭിനയിക്കുന്നു.                                                                                                                ആർ.എം.ആർ പ്രൊഡക്ഷൻസും, ജിനു വടക്കേമുറിയും ചേർന്ന് നിർമ്മിയ്ക്കുന്ന ഒരു പപ്പടവട പ്രേമം, സായിൻ പത്താൻ .രചനയും ,സംവിധാനവും നിർവ്വഹിക്കുന്നു. ക്യാമറ - പ്രശാന്ത് പ്രണവം, എഡിറ്റിംഗ് -വിഷ്ണു ഗോപിനാഥ്, ഗാനങ്ങൾ - കൈതപ്രം ദാമോദരൻ നമ്പൂതിരി ,നിശാന്ത് കൊടമന, സുജിത്ത് കറ്റോട്, സംഗീതം - രാജേഷ് ബാബു കെ.ശൂരനാട് ,ആലാപനം -ജാസി ഗിഫ്റ്റ്, സുനിൽകുമാർ, അൻവർ സാദത്ത്, ശ്രീകാന്ത് കൃഷ്ണ, മഞ്ജരി, കല - അരുൺ കല്ലുമുട്, പ്രൊഡക്ഷൻ കൺട്രോളർ- ജോയ് പേരൂർക്കട ,പി.ആർ.ഒ അയ്മനം സാജൻ.                                                                                                                                          
അയ്മനം സാജൻ

No comments:

Powered by Blogger.