അനാവശ്യ വിവാദങ്ങളാണ് എല്ലാം : ടോമിച്ചൻ മുളകുപ്പാടം.

കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രവും , കഥയും പാലാ പൂവത്തോട് സ്വദേശിയും അമേരിക്കയിലുള്ളതുമായ ഷിബിൻ ഫ്രാൻസിന്റേതാണെന്ന്  നിർമ്മാതാവ് ടോമിച്ചൻ മുളകുപ്പാടം .  

കോവിഡ് 19 മൂലം സിനിമാരംഗം ആകെ തകർന്ന സമയത്താണ് ഇത്തരത്തിലുള്ള അനാവശ്യ വിവാദങ്ങളെന്ന് അദ്ദേഹം പറഞ്ഞു. 

ഞങ്ങളുടെ സിനിമയുടെ ഷൂട്ടിംഗ്  കഴിഞ്ഞ ഡിസംബറിൽ തുടങ്ങിയതാണ്. ടീസറിലെ പള്ളിയും മറ്റും അന്ന് ചിത്രീകരിച്ചതാണ്. സിനിമയുടെ പേരും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ടോമിച്ചൻ മുളകുപ്പാടം സിനിമ പ്രേക്ഷക കൂട്ടായ്മ ഓൺലൈൻ ന്യൂസിനോട് പറഞ്ഞു. 

 21 വർഷം മുമ്പ് സിനിമയും കഥാപാത്രവും രഞ്ജിപണിക്കർ സ്യഷ്ടിച്ചുവെന്നാണ് ഒരു വാദം. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രവും കഥയും ജീനു ഏബ്രഹാമിന്റെതാണ് എന്ന് പറഞ്ഞാണ് കേസ് കൊടുത്തിട്ടുള്ളത്. 


സലിം പി. ചാക്കോ 

No comments:

Powered by Blogger.