" വള്ളക്കാരൻ കുഞ്ഞൗസേപ്പ് " ചിത്രീകരണം തുടങ്ങി.

" വള്ളക്കാരൻ കുഞ്ഞൗസേപ്പ് "  ചിത്രീകരണം തുടങ്ങി. മികച്ച ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ അനീഷ് കർത്തേടം രചനയും, സംവിധാനവും നിർവ്വഹിക്കുന്ന വള്ളക്കാരൻ കുഞ്ഞൗസേപ്പ് എന്ന ചിത്രത്തിൻ്റെ പൂജയും ചിത്രീകരണവും, കോവിഡ്നിയമങ്ങൾ പാലിച്ചുകൊണ്ട് കഴിഞ്ഞ ദിവസം കോട്ടയം വടവാതൂരിൽ നടന്നു.അയ്മനം സാജൻ, നിരഞ്ജൻ എബ്രഹാം എന്നിവർ ഭദ്രദീപം തെളിയിച്ച ചടങ്ങിൽ പ്രമുഖ സിനിമാ പ്രവർത്തകർ പങ്കെടുത്തു.


കലാരഞ്ജിനി ഫിലിം സൊസൈറ്റി നിർമ്മിയ്ക്കുന്ന ഈ ചിത്രം ,മീനച്ചിൻ കരയിലുള്ള നെല്ല് വള്ളക്കാരുടെ കഥ അവതരിപ്പിക്കുന്നു.വള്ളക്കാരൻ കുഞ്ഞൗസേപ്പും, അരവിന്ദനും സുഹൃത്തുക്കളായിരുന്നു. പന്തുകളി മൽസരത്തിൽ വാദ് വെച്ച ജാനകിയെ,പന്തയ മുതലായി അരവിന്ദൻ മൽസരത്തിലൂടെ സ്വന്തമാക്കി. പന്തയ മുതലായി അരവിന്ദൻ തന്നെ ചോദിക്കുമെന്ന് ജാനകി കരുതിയില്ല. ജാനകിയ്ക്ക് അരവിന്ദനെ ഇഷ്ടമല്ലായിരുന്നു. ഇവരുടെ ദാമ്പത്യം തകിടം മറിഞ്ഞു.
കുഞ്ഞൗസേപ്പിൻ്റെ ഭാര്യ അന്നമ്മയുടെ അനുജത്തി ,മേരിയുടെ ആത്മഹത്യക്ക് കാരണം അരവിന്ദൻ ആണെന്ന വാർത്ത നാട് മുഴുവൻ പടർന്നു. ജാനകി ആയിരുന്നു അതിന് പിന്നിൽ.അതോടെ കുഞ്ഞൗസേപ്പും, അരവിന്ദനും തമ്മിൽ അകന്നു.അവർ താനാണ് വലിയവൻ എന്ന് കാണിക്കാൻ മൽസരിച്ചു.
അഴിമതിക്കാരനായ വേലു സ്വാമിയുടെ നെല്ല്,കുഞ്ഞൗസേപ്പിനെ മറികടന്ന് അരവിന്ദൻ വാങ്ങി. ഔസേപ്പ്, നെല്ലും വള്ളവും കത്തിച്ചു. അരവിന്ദനും പകരത്തിന് പകരം ചെയ്തു. അടുത്ത ദിവസം അരവിന്ദൻ ,മുളക്കാട്ടിൽ മരിച്ചു കിടക്കുന്നതാണ് കണ്ടത്. അതോടെ നാട്ടുകാർ ഇളകി. പോലീസ് അന്വേഷണം തുടങ്ങി. ആരാണ് അരവിന്ദൻ്റെ കൊലയാളി?

കുഞ്ഞൗസേപ്പായി നിരഞ്ജൻ എബ്രഹാമും, അരവിന്ദനായി പ്രിൻസ് ഫിലിപ്പും വേഷമിടുന്നു. കോട്ടയം സ്റ്റാൻലി,സുനിൽ കുടമാളൂർ, അർ.എം. ചോടൻ, റെജി തോപ്പിൽ, സിജോ കട്ടപ്പന, ശ്രുതി വെച്ചൂർ, ബിന്ദുവെള്ളാവൂർ ,ലാലമ്മ,ശ്രീകുമാർ ചേതസ്, അഞ്ജന സുരേഷ്, ബേബി വൈഗ, അഞ്ജന സിബി, അമയ അബിൻ, മനോജ് പാമ്പാടി, ഓമനക്കുട്ടൻ കെ.കെ, മഞ്ജു, ജെലീസ്,വേണു കോട്ടയം, അസിയ എന്നിവരും അഭിനയിക്കുന്നു.
നിർമ്മാണം - കലാരഞ്ജിനി ഫിലിം സൊസൈറ്റി, രചന, സംവിധാനം -അനീഷ് കർത്തേടം, ക്യാമറ - ആരോമൽ, എഡിറ്റിംഗ് - സുമിത്ത് മോൻ, സംഗീതം -സുമേഷ് കോട്ടയം, നിതിൻ ഫിലിപ്പ്, കല - രാജുമോസ്കോ, മേക്കപ്പ് - ബിജു അയർക്കുന്നം, അസോസിയേറ്റ് ഡയറക്ടർ - നിബുരാജ്, പി.ആർ.ഒ- അയ്മനം സാജൻ.കോട്ടയം മീനച്ചിലാറിൻകരയിലും, പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാകും.
                                                                        അയ്മനം സാജൻ.

No comments:

Powered by Blogger.