നൃത്ത സംവിധായിക സരോജ്ഖാന് ( 71) പ്രണാമം .

ഇന്ത്യൻ പ്രേക്ഷകരെ വിസ്മയിപ്പിച്ച ബോളിവുഡിലെ പ്രമുഖ നൃത്തസംവിധായിക  സരോജ് ഖാൻ
 ( 71) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടർന്ന് മുംബൈയിലെ ആശുപത്രിയിൽ വെള്ളിയാഴ്ച പുലർച്ചയോടെയായിരുന്നു അന്ത്യം . 

രണ്ടായിരത്തിലധികം ഗാനങ്ങൾക്ക് ചുവടുകൾ ഒരുക്കിയ സരോജ്ഖാന് മൂന്നുവട്ടം ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. 

കലങ്ക് സിനിമയിലെ 'തബാ ഹോ ഗയേ' ആണ് അവസാനം നൃത്തസംവിധാനം ചെയ്ത ഗാനം.  മിസ്റ്റർ ഇന്ത്യ, തേസാബ്, ബാസിഗർ, ദിൽവാലെ ദുൽഹനിയ ലെ ജായേങ്കെ, ഹം ദിൽ ദേ ചുകേ സനം , ദേവദാസ്, ജബ് വി മെറ്റ് , മൊഹ്‌റ, ഗുരു, ലഗാൻ  തുടങ്ങി ഒട്ടേറെ നൃത്ത പ്രാധാന്യമുള്ള ഗാനങ്ങളുടെ കോറിയോഗ്രഫി നിർവഹിച്ചത് സരോജ് ഖാനായിരുന്നു. 


No comments:

Powered by Blogger.