ധനുഷിന്റെ 40-ാം ചിത്രം " ജഗമേ തന്തിരം " ആദ്യഗാനം ജൂലൈ 28ന് റിലിസ് ചെയ്യും.

ധനുഷിന്റെ 40-ാം ചിത്രം 
" ജഗമേ തന്തിരം " കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്നു. ധനുഷും കാർത്തിക് സുബ്ബരാജ് ആദ്യമായാണ് ഒന്നിക്കുന്നത്. 

ഐശ്വര്യ ലക്ഷ്മി, സഞ്ചന നടരാജൻ ,വോക്സ് ജർമ്മൻ ,ജോജു ജോർജ്ജ് ,കലയ്യരസൻ , ഹോളിവുഡ് താരം ജയിംസ് കോസ്മോ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു .

വൈനോട്ട് സ്റ്റുഡിയോസും, റിലയൻസ് എന്റർടെയിൻസും ചേർന്നാണ് ഈ സിനിമ നിർമ്മിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് ഈ  ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. പിസ്സ ,ജിഗർതണ്ട, ഇരൈവി , പേട്ട ത്രില്ലറുകൾ സമ്മാനിച്ചത്  കാർത്തിക് സുബ്ബരാജാണ് .

സംഗീതം സന്തോഷ് നാരായണനും, ഛായാഗ്രഹണം ശ്രേയംസ് കൃഷ്ണയും, എഡിറ്റിംഗ് വിവേക് ഹർഷനും  നിർവ്വഹിക്കുന്നത്. ലണ്ടനിലാണ് സിനിമയുടെ ചിത്രീകരണം .ഈ സിനിമയിലെ 
ആദ്യഗാനം ജൂലൈ 28ന് റിലീസ് ചെയ്യും. 


സലിം പി. ചാക്കോ . 

No comments:

Powered by Blogger.