സച്ചിയേട്ടന്റെ കണ്ണുകൾ ദാനം ചെയ്യും.സച്ചിയേട്ടന്റെ കണ്ണുകൾ ദാനം ചെയ്യും. 
.......................................................................

മലയാള സിനിമയിലെ തിരക്കഥാകൃത്തും, സംവിധായകനുമായ സച്ചി ( കെ.ആർ. സച്ചിതാനന്ദൻ ) (48) തൃശൂർ ജൂബിലി മിഷൻ ആശുപുത്രിയിൽ വച്ച് അൽപ്പം മുൻപ് നിര്യാതനായി. ഇടുപ്പ് മാറ്റി്വെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ ഹൃദയാഘത്തെ തുടർന്ന് ചികിൽസയിലായിരുന്നു സച്ചി .ക്രിമിനൽ അഭിഭാഷകനായ സച്ചി എട്ട് വർഷം ഹൈക്കോടതിയിൽ പ്രാക്ടീ്സ് ചെയ്തി്രുന്നു .

" ചോക്ലേറ്റ് " എന്ന സിനിമയ്ക്ക് സേതുവിനൊപ്പം കഥയെഴുതിയാണ് സിനിമയിൽ തുടക്കമാകുന്നത്.  റൺ ബേബി റൺ ,റോബീൻഹുഡ് , സീനിയേഴ്സ് ,രാമലീല , ഡ്രൈവിംഗ് ലൈസൻസ്  ഉൾപ്പടെ  പന്ത്രണ്ട് ചിത്രങ്ങൾക്ക്തിരക്കഥയെഴുതിയിട്ടുണ്ട്. അനാർക്കലി, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. 

അനുശോചനം .
................................

മുഖ്യമന്ത്രി പിണറായി വിജയൻ , പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല , സാംസ്കാരിക വകുപ്പ് മന്ത്രി ഏ.കെ. ബാലൻ, അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു ,സംവിധായകരായ സേതു , ശ്യാമപ്രസാദ്, മധുപാൽ , അരുൺ ഗോപി , കണ്ണൻ താമരക്കുളം, സന്തോഷ് വിശ്വനാഥ് , അജയ് വാസുദേവ് ,എം.എ. നിഷാദ് , രാജേഷ് കണ്ണങ്കര, ബോബൻ ശമുവേൽ ,, പ്രജേഷ് സെൻ എന്നിവർ സച്ചിയുടെ നിര്യാണത്തിൽ അനുശോചനവും വേർപാടിൽ ദു:ഖവും രേഖപ്പെടുത്തി.

No comments:

Powered by Blogger.