ജയരാജിന്റെ " ഹാസ്യം " ഷാങ്ഹായ് അന്തരാഷ്ട്ര ചലച്ചിത്രമേളയിലേക്ക്.

സംവിധായകൻ ജയരാജിന്റെ നവരസപരമ്പരയിലെ എട്ടാമത്തെ സിനിമ " ഹാസ്യം ഷാങ്ഹായ് അന്തരാഷ്ട്ര ചലച്ചിത്രമേളയുടെ 23-ാം പതിപ്പിലേക്ക് തെരഞ്ഞെടുത്തു. ജൂലൈ 18 മുതൽ 27വരെ നടക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചലച്ചിത്രമേളയുടെ പനോരമ വിഭാഗത്തിലാണ്  " ഹാസ്യം " തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കോവിഡ് 19 മഹാമാരിയെ തുടർന്ന് കർശനമായ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും ചലച്ചിത്രമേള നടക്കുന്നത്. 

മെഡിക്കൽ വിദ്യാർത്ഥിക്കൾക്കായി     " കഡാവർ " എത്തിക്കുന്നതടക്കം പല ജോലികളും ചെയ്ത് ജീവിക്കുന്ന            " ജപ്പാൻ " എന്ന വ്യക്തിയുടെ ജീവിതമാണ് സിനിമയുടെ  പ്രമേയം. ഹരിശ്രീ അശോകനാണ് " ജപ്പാനെ" അവതരിപ്പിക്കുന്നത്. സബിത ജയരാജ് , ഉല്ലാസ് പന്തളം ,ഷൈനി സാറ ,കെ.പി.എ.സി ലീല ,ഡോ. പി. എം മാധവൻ , വാവച്ചൻ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 

കഥയും തിരക്കഥയും ജയരാജും ,ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളിയും , എഡിറ്റിംഗ് വിപിൻ മണ്ണൂരും , കലാ സംവിധാനം സുജിത് രാഘവും , മേക്കപ്പ് രതീഷ് അമ്പാടിയും ,പ്രൊഡക്ഷൻ കൺട്രോളർ അജി കോട്ടയവും ,ലോക്കേഷൻ സൗണ്ട്സ്  ഷൈൻ കാഞ്ഞിരപ്പള്ളിയും, സ്റ്റിൽസ് ജയേഷ് പടിച്ചലും നിർവ്വഹിക്കുന്നു. എപ്പോക്ക് ഫിലിംസിന്റെ ബാനറിൽ ജഹാംഗീർ ഷംസാണ്  " ഹാസ്യം " നിർമ്മിച്ചിരിക്കുന്നത്. 


സലിം പി.ചാക്കോ .

No comments:

Powered by Blogger.