സിനിമ മേഖല വീണ്ടും പ്രതിസന്ധിലേക്ക് .

മലയാള സിനിമയിൽ വീണ്ടും പ്രതിസന്ധി. പുതിയ സിനിമകൾ പ്രഖ്യാപിക്കരുതെന്ന നിർമ്മാതാക്കളുടെ ആവശ്യം തള്ളി യുവസംവിധായകർ സിനിമകൾ പ്രഖ്യാപിച്ചത് വീണ്ടും മലയാള സിനിമയിൽ പ്രതിസന്ധി രൂക്ഷമാക്കുന്നു. 

ഫിലിം ചേംബർ നിർമ്മാതാക്കൾക്ക് പിൻതുണയുമായി രംഗത്ത്
വന്നതോടെ പ്രതിസന്ധി വർദ്ധിച്ചിരിക്കുകയാണ് . നിലവിലെ  66 സിനിമകൾ ഷൂട്ടിംഗ് പൂർത്തിയാക്കിയതിന് ശേഷം പുതിയ ചിത്രങ്ങൾ തുടങ്ങിയാൽ മതിയെന്നാണ് ഫിലിം ചേംബറിന്റെയും നിർമ്മാതാക്കളുടെയും കൂട്ടായ തിരുമാനം. 

ഫിലിം ചേംബറിൽ രജിസ്റ്റർ  ചെയ്യാത്ത സിനിമകൾ തീയേറ്ററുകളിലേക്ക്  പരിഗണിക്കില്ല. ഇപ്പോൾ പുതിയ സിനിമകൾ തുടങ്ങരുത് എന്നും സംയുക്ത തീരുമാനത്തിൽ  ഉള്ളതായി അറിയുന്നു.  

ആഷിഖ് അബു, ആഷിഖ് ഉസ്മാൻ ,
ലീജോ ജോസ്  പെല്ലിശ്ശേരി എന്നിവരാണ് പുതിയ ചിത്രങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. സിനിമ മേഖല വലിയ പ്രതിസന്ധി നേരിടുമ്പോഴാണ് ഇത്തരം വിഷയങ്ങൾ ഉണ്ടായിട്ടുള്ളത്.

 OTP യിലേക്ക് ചില ചിത്രങ്ങൾ റിലീസ് ചെയ്യാൻ അണിയറയിൽ ഒരുക്കങ്ങൾ നടന്നു വരുന്നു. ആദ്യ സിനിമ " സൂഫിയും സുജാതയും " ജൂലൈ മൂന്നിന് ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്യുന്നുണ്ട്. 


No comments:

Powered by Blogger.