നടി മിയ ജോർജ്ജിന്റെ വിവാഹം സെപ്റ്റംബറിൽ . വരൻ വ്യവസായി അശ്വിൻ ഫിലിപ്പ് .

സിനിമ നടി മിയ ജോർജ്ജ് വിവാഹിതയാവുന്നു. കോട്ടയം സ്വദേശിയും വ്യവസായിയുമായ അശ്വിൻ ഫിലിപ്പാണ് വരൻ. വിവാഹ നിശ്ചയം കഴിഞ്ഞ ദിവസം അശ്വിന്റെ വസതിയിൽ വച്ച് നടന്നു. മുംബൈയിൽ ജനിച്ച വളർന്ന മിയ ജോർജ്ജ് കോട്ടയം പാലാ സ്വദേശിനിയാണ്. ജിമ്മി ജോർജ്ജ്  എന്നാണ് യഥാർത്ഥ പേര്. 

നിരവധി പരസ്യചിത്രങ്ങളിലും, റിയാലിറ്റിഷോകളിലും, " അൽഫോൻസാമ്മ "എന്ന സീരിയലിലും അഭിനയിച്ചു. ഇതേ തുടർന്നാണ് അഭിനയരംഗത്തേക്ക് കടന്നു വരുന്നത്.  

2010ൽ രാജസേനൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ " ഒരു സ്മാൾ ഫാമിലി " എന്ന ചിത്രത്തിലൂടെയാണ് സിനിമരംഗത്ത് തുടക്കം കുറിക്കുന്നത്. 

ചേട്ടായീസ്, ഡോക്ടർ ലൗവ് , ഈ അടുത്ത കാലത്ത് , റെഡ് വൈൻ ,അനാർക്കലി ,മെമ്മറീസ് , വീശുദ്ധൻ ,പാവാടാ ,ബോബി , പട്ടാഭിരാമൻ , ബ്രദേഴ്സ് ഡെ ,അൽമല്ലൂ , ഡ്രൈവിംഗ് ലൈസൻസ് എന്നീ ചിത്രങ്ങളിലെ മിയ ജോർജ്ജിന്റെ അഭിനയം  ശ്രദ്ധേയമായിരുന്നു. 

സലിം പി. ചാക്കോ . 
cpk desk .

No comments:

Powered by Blogger.