സങ്കീർണ്ണമായ കാര്യങ്ങളാണ് സിനിമയിൽ : ബാദുഷ .

സിനിമയുടെ പ്രശ്നം അതല്ല:  സിനിമ ഷൂട്ടിങ് തുടങ്ങുവാൻ സർക്കാർ അനുവാദം നൽകിയിരിക്കുകയാണല്ലോ . അൻപത് പേരെ  വച്ച് ഷൂട്ടിങ് പ്രായോഗികമാണോ എന്നു ചോദിച്ചാൽ പ്രായോഗികമാണ് . എന്നാൽ സർക്കാർ ഇപ്പോൾ അനുവദിച്ചിരിക്കുന്നത് ഇൻഡോർ ഷൂട്ടിങ്ങാണ്. അതു കൊണ്ടു മാത്രം സിനിമ തീരില്ല. ഏതാണ്ട് 40 സിനിമകൾ പൂർത്തിയാകാനുള്ളപ്പോളാണ് ലോക് ഡൗൺ വന്നത്. ആ സിനിമകളിൽ ഭൂരിഭാഗവും ഔട്ട് ഡോർ ഷൂട്ടിങ് അടക്കം പൂർത്തിയാകാനുണ്ട്. ഔട്ട്സോർ, ക്രൗഡ് സീനുകൾ പല സിനിമകൾക്കുമുണ്ട്. നിലവിലെ നിബന്ധന പ്രകാരം ആസിനിമകൾ എങ്ങനെ പൂർത്തീകരിക്കും. 

വീണ്ടും പ്രശ്നങ്ങളുണ്ട്. റിലീസ് ചെയ്യാൻ ഊഴവും കാത്ത് 65 ഓളം സിനിമകളുണ്ട്. അതിൽ കുറെയേറെ ബിഗ്ബ ഡ്ജറ്റ് സിനിമകളുമുണ്ട്. ഓവർസീസ് റിലീസ് കൂടി നടന്നാലേ ആ സിനിമകൾക്കൊക്കെ രക്ഷയുള്ളൂ.. തിയേറ്ററുകൾ തുറന്ന് പ്രവർത്തിച്ചു തുടങ്ങിയാൽ മാത്രമേ അവയൊക്കെ പുറത്തിറങ്ങൂ.. തിയേറ്ററുകൾ തുറന്നാലും ജനത്തിൻ്റെ അവസാന മുൻ ഗണനയെന്ന നിലയിൽ അവർ എപ്പോൾ മുതൽ തിയേറ്ററിലെത്തും എന്ന ആശങ്കയുണ്ട്.

പുറത്തിറങ്ങാനുള്ള സിനിമകൾ റിലീസ് ചെയ്യാതെ പുതിയ സിനിമകൾ എങ്ങനെ തുടങ്ങും? ഇനി സിനിമകൾ തുടങ്ങാതെ ഈ രംഗത്തു പ്രവർത്തിക്കുന്ന സാധാരണക്കാരുടെ ജീവിതവഴി എന്താകും?
അതു കൊണ്ടു തന്നെ ആകെ സങ്കീർണമാണ് കാര്യങ്ങൾ .

ബാദുഷ
( പ്രൊഡക്ഷൻ കൺട്രോളർ ) 

No comments:

Powered by Blogger.