സ്വന്തം ബാദുഷ ഫെയ്സ്ബുക്ക് പേജിൽ .

എനിക്കേറെ പ്രിയമുള്ള സുഹൃത്തുക്കളെ,

കഴിഞ്ഞ രണ്ട്  മാസക്കാലയളവ് എൻ്റെ ജീവിതത്തെ സംബന്ധിച്ച് ഏറെ സംതൃപ്തി നൽകുന്നു. കൊവിഡ് മഹാമാരി ലോകത്തെ എന്ന പോലെ കേരളത്തെയും വലിയ രീതിയിൽ ബാധിച്ചു.  ഈ ഘട്ടത്തിൽ കഷ്ടത അനുഭവിക്കുന്നവർക്കായി എന്തു ചെയ്യാനാകും എന്ന് ഞാനും എൻ്റെ കുറച്ചു സുഹൃത്തുക്കളും ചേർന്ന് ആലോചിച്ചു.  അങ്ങനെ പൊന്തി വന്ന ആശയമാണ് ലോക് ഡൗൺ കാലത്തെ ഭക്ഷണ വിതരണം എന്നത്.  എറണാകുളത്ത് ഒരാളും പട്ടിണി കിടക്കാൻ പാടില്ല എന്നതു തന്നെയായിരുന്നു ഇതിൻ്റെ ഉദ്ദേശ്യം. 
അങ്ങനെ ലോക്‌ ഡൗൺ പ്രഖ്യാപിച്ചപ്പോൾ തന്നെ ഭക്ഷണ വിതരണം തുടങ്ങി, പരിശുദ്ധ റംസാൻ മാസത്തിലും തുടർന്നു.  വിശക്കുന്നവന് അന്നം നൽകുന്നതിലും വലിയ പുണ്യ പ്രവൃത്തി മറ്റൊന്നുമില്ലല്ലോ. ആദ്യം 20 ദിവസത്തേക്ക് എന്നാലോചിച്ചു തുടങ്ങി. എന്നാൽ, അതിനു സാധിച്ചില്ല. വിശന്നു കൈ നീട്ടുന്നയാൾക്കു മുന്നിൽ അങ്ങനെ വേഗത്തിൽ വാതിൽ കൊട്ടിയടയ്ക്കാനായില്ല. അന്നം കൊടുക്കൽ തുടർന്നു. ഇപ്പോൾ 60 ദിവസത്തിലേറെയായി തുടരുന്നു. പല അദ്യുദയകാംക്ഷികളും എന്നെ സഹായിക്കാനുണ്ട്. അവർക്കൊക്കെ ഹൃദയത്തിൽത്തൊട്ട് നന്ദി പറയുന്നു. 

സിനിമയാണ് എനിക്കെല്ലാം തന്നത്. വലിയ നടന്മാർ, ലോക മറിയുന്ന ടെക്നീഷ്യന്മാർ, നിർമാതാക്കൾ, കഥാകൃത്തുക്കൾ ഒക്കെ ഇന്നെൻ്റെ സുഹൃത്തുക്കളാണ്. അവരുടെയൊക്കെ സഹായം കൊണ്ടാണ് ഞാൻ ഇവിടെ വരെയെത്തിയത്. അവരോടൊക്കെ വലിയ കടപ്പാടുമുണ്ട്.

സിനിമാ ലോകം സ്തംഭനാവസ്ഥയിൽത്തന്നെയാണ്. ചിത്രീകരണങ്ങൾ ഉടൻ ആരംഭിക്കാനാകുമെന്ന സർക്കാർ തീരുമാനം പ്രതീക്ഷ നൽകുന്നു. ഈ കാലവും കടന്നു പോകും. പുതിയ പ്രഭാതങ്ങലേക്ക് മിഴി തുറക്കാം.

എൻ്റെ പിറന്നാൾ ദിനത്തിൽ തുടങ്ങിയ എൻ്റെ ഫേസ്ബുക്ക് പേജ് ഇതിനോടകം നിങ്ങളിലേക്ക് എത്തിക്കാണും എന്നു പ്രതീക്ഷിക്കുന്നു. ഇനി മുതൽ എൻ്റെ അപ്ഡേറ്റുകളൊക്കെയും ഈ പേജിലൂടെയായിരിക്കും.  പേജിലൂടെ ഇനി മുതൽ നിങ്ങളോട് സംവദിക്കാമെന്നു കരുതുന്നു. അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവയ്ക്കാം. 

ഇനിയും ഈ പേജ് follow ചെയ്യുകയോ Like ചെയ്യുകയാ ചെയ്യാത്തവർക്കായി പേജിൻ്റെ Link ഷെയർ ചെയ്യുന്നു. 

നിങ്ങളുടെ സുഹൃത്തുക്കൾക്കും ഈ വിവരം നൽകൂ.
എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ..
എല്ലാ നന്മകളും

Page link pls share and support

No comments:

Powered by Blogger.