പ്രേക്ഷകരെ വെല്ലുവിളിക്കാൻ ലിജോ ജോസ് പെല്ലിശ്ശേരി ഓണം ഇനിയും ഉണ്ണേണ്ടി വരും. : സിനിമ പ്രേക്ഷക കൂട്ടായ്മ.ഒരു കലാകാരൻ ആയാൽ പിന്നെ  എന്തും പറയാം പ്രവർത്തിക്കാം എന്ന ഒരു ധാരണ ഇപ്പോൾ പൊതുവെ കാണുന്നുണ്ടെന്നും  അത് ലിജോ ജോസിന്റെ കൈയ്യിൽ വെച്ചാൽ മതിയെന്നും സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന ജനറൽ കൺവീനർ സലിം പി. ചാക്കോ ആരോപിച്ചു. 


ഒരു കാര്യം മനസ്സിലാക്കുക കല എന്നത് അവനവൻ ചെയ്യുന്ന തൊഴിലിൻ്റെ ഒരു ഭാഗം ആണ് .അതുകൊണ്ട് എല്ലാവരും ഒരു വിധത്തിൽ കലാകാരന്മാർ ആണ്. അതു കൊണ്ട് എന്തും പറയാം പ്രവർത്തിക്കാം എന്ന് കരുതരുത്. പ്രേക്ഷകർ തീരുമാനിക്കും താങ്കൾ  കാലനാണോ കലാകാരനാണോ എന്ന് ? 

സിനിമ എടുത്ത് എവിടെയെങ്കിലും  കിട്ടുന്ന സ്ഥലത്ത് പ്രദർശിപ്പിക്ക്.  അതിന് പ്രേഷകർക്ക് ഒരു കുഴപ്പവും ഇല്ല . പക്ഷെ പ്രേക്ഷകരെ വെല്ലുവിളിക്കാൻ മിസ്റ്റർ പെല്ലിശ്ശേരി നിങ്ങൾ വളരാനുണ്ട്. അതിന് ഓണം ഇനിയും കുടുതൽ ഉണ്ണേണ്ടിവരും. 

ഒരുപാട് പേരുടെ കഷ്ടപ്പാടിന്റെ വിലയാണ് ഇന്നത്തെ മലയാള സിനിമ . അത് നശിപ്പിക്കാൻ  ഇറങ്ങി പുറപ്പെട്ടിരിക്കുകയാണ് ചിലർ .മലയാള സിനിമ താങ്കൾ മാത്രമാണോ ? താങ്കളുടെ ചില സിനിമകൾ വിജയിപ്പിച്ചത് കേരളത്തിലെ പ്രേക്ഷകരാണ്. ആ പ്രേക്ഷകരെ വെല്ലുവിളിക്കും മുൻപ് നൂറ് വട്ടം നിങ്ങൾ ആലോചിക്കണം.

കോവിഡ് 19 കാലത്ത് മലയാള സിനിമ തന്നെ പ്രതിസന്ധിയിൽ നിൽകുമ്പോൾ വെല്ലുവിളിയുമായി ഇറങ്ങുന്നത്  ഭൂഷണമല്ല. സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന ആയിരകണക്കിന് തൊഴിലാളികൾ ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി ബുദ്ധിമുട്ടുന്നത് താങ്കൾക്ക് അറിയില്ലെ? 

സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകരെ  തമ്മിൽ തല്ലിച്ച് മിടുക്കാനാവാൻ നോക്കേണ്ടാ 
 " സഹോ "  ലിജോ ജോസ് പെല്ലിശ്ശേരി. 


സലിം പി. ചാക്കോ .
 


No comments:

Powered by Blogger.