പത്മജ രാധാകൃഷ്ണൻ (68) അന്തരിച്ചു.ചലച്ചിത്ര ഗാനരചയിതാവും ചിത്രകാരിയുമായിരുന്ന പത്മജ രാധാകൃഷ്ണൻ (68) അന്തരിച്ചു. പ്രശസ്ത സംഗീത സംവിധായകനായിരുന്ന എം.ജി രാധാകൃഷ്ണന്റെ ഭാര്യയാണ്. ഹൃദയസ്തംഭനം മൂലം തിരുവനന്തപുരത്തെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

2013 ൽ പുറത്തിറങ്ങിയ മിസ്റ്റർ ബീൻ എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് വേണ്ടി പത്മജ രാധാകൃഷ്ണൻ വരികളെഴുതിയിട്ടുണ്ട്. 
തിരുവനന്തപുരത്തെ സാംസ്കാരിക സാഹിത്യ രംഗങ്ങളിൽ സജീവസാന്നിധ്യമായിരുന്ന ഇവർ 
എം ജി രാധാകൃഷ്ണൻ സംഗീതം ചെയ്തിട്ടുള്ള ഒട്ടേറെ ലളിതഗാനങ്ങൾക്ക് വേണ്ടിയും രചന നിർവ്വഹിച്ചിരുന്നു.

ഇന്ത്യയിലെ മുൻനിര സൗണ്ട് ഡിസൈനറിൽ ഒരാളായ എംആർ രാജാകൃഷ്ണൻ മകനാണ് . മകൾ കാർത്തിക ദുബായിലാണ്.

സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ആദരാഞ്ജലികൾ. 

No comments:

Powered by Blogger.