പാസഞ്ചറിന് പതിനൊന്ന് വയസ്.

2009 മെയ് എഴാം തിയ്യതി ഹർത്താലായിരുന്നു. അതു കഴിഞ്ഞ് വൈകീട്ട് ആറു മണിക്കായിരുന്നു പാസഞ്ചറിൻ്റെ ആദ്യ ഷോ. കാണാൻ വരുന്നില്ലെന്ന് വിനോദ്Vinod Shornur വിളിച്ചപ്പൊ പറഞ്ഞു. പിന്നെ എന്തോ കാണണമെന്നു തോന്നി.ഇനിയൊരു പക്ഷേ ഒരാദ്യ ഷോ ഉണ്ടായില്ലെങ്കിലോ..

പത്മ തിയറ്റിലെത്തിയപ്പോൾ അത്യാവശ്യം തിരക്കുണ്ട്. സംവിധായകനാണെന്നു പറഞ്ഞപ്പൊ കാർ പാർക്ക് ചെയ്യാൻ സ്ഥലം കിട്ടി.ലാലുവേട്ടൻ്റെയുംLaljose Mechery രഞ്ജിയേട്ടൻ്റെയുംRanjan Abraham ഇടയിലുള്ള സീറ്റിലിരുന്ന് ആദ്യ ഷോ കണ്ടു. ഷോ കഴിഞ്ഞ് ആദ്യം സുകുവേട്ടനെSukumar Parerikkal വിളിച്ചു.വീട്ടുകാരുടെ കൂടെ സെക്കൻ്റ് ഷോ ഒന്നു കൂടി കണ്ടു. പടം കണ്ടവർ ആവേശത്തോടെ എൻ്റെ നമ്പർ തപ്പി പിടിച്ചുവിളിച്ചു.അമേരിക്കയിലായിരുന്ന ശ്രീനിയേട്ടനും ദിലീപേട്ടനും വിളിച്ചതായിരുന്നു ഏറ്റവും വലിയ സന്തോഷം. നാളെ എന്തു ചെയ്യാൻ പോവുന്നു എന്നു ശ്രീനിയെട്ടൻ ചോദിച്ചപ്പോൾ ഓഫീസുണ്ടെന്ന് ഞാൻ പറഞ്ഞു.ശ്രീനിയേട്ടൻ ഫോണിൽ ഉറക്കെ ചിരിച്ചു.

11 years since that night. Thanks for reminding Troll Mollywood.

No comments:

Powered by Blogger.