ദൈവത്തിന്റെ സ്വന്തം മാർത്താണ്ഡൻ .


ദൈവത്തിന്റെ സ്വന്തം മാർത്താണ്ഡൻ .
...............................................................................

മലയാള സിനിമയിലെ പ്രമുഖ സംവിധായകനാണ് ജി.മാർത്താണ്ഡൻ . എം.എസ് ഗോപാലൻ നായരുടെയും ,പി. കമലമ്മയുടെയും മകനായി ചങ്ങനാശ്ശേരിയിൽ ജനിച്ചു. ചങ്ങനാശ്ശേരി എൻ.എസ്. എസ് സ്ക്കുളിൽനിന്ന് ഹൈസ്ക്കൂൾ വിദ്യാഭ്യാസം നേടി. തുടർന്ന് ചങ്ങനാശ്ശേരി എൻ. എസ്. എസ് കോളേജിൽ നിന്ന് ബി.എ. ഏക്ണോമിക്സിൽ ബിരുദവും നേടി. 

തുടർന്ന് സിനിമ രംഗത്തേക്ക് കടന്നു. 1995 ൽ രാജിവ്നാഥ് സംവിധാനം ചെയ്ത സ്വർണ്ണച്ചാമരത്തിലൂടെ അസോസിയേറ്റ് ഡയറക്ടറായി തുടക്കം കുറിച്ചു. 

തുടർന്ന് നിസാറിന്റെ ബ്രിട്ടീഷ് മാർക്കറ്റ് , അൻവർ റഷീദിന്റെ ഛോട്ടാ മുംബൈ , സമദ് മങ്കടയുടെ കിച്ചാമണി MBA , അൻവർ റഷീദിന്റെ അണ്ണൻതമ്പി , രഞ്ജി പണിക്കരുടെ രൗദ്രം , തോമസ് സെബാസ്റ്റ്യന്റെ മായാബസാർ,ലാലിന്റെ ഇൻഹരിഹർ നഗർ 2 , ഷാഫിയുടെ ചട്ടമ്പിനാട് , രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടൻ & സെയിന്റ് ,മാർട്ടിൻ പ്രക്കാട്ടിന്റെ ബെസ്റ്റ് ആക്ടർ ,ലാലിന്റെ ടൂർണമെന്റ് , ടി.കെ.രാജീവ്കുമാറിന്റെ ഒരു നാൾ വരും , ഷാജി കൈലാസിന്റെ ദി കിംഗ് & കമ്മീഷണർ , സിംഹാസനം എന്നി ചിത്രങ്ങളുടെ അസോസിയേറ്റ് ഡയറ്കടറായി പ്രവർത്തിച്ചു. 

2013 ൽ മമ്മൂട്ടി നായകനായി " ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് " എന്ന ചിത്രവും , 2015ൽ മമ്മൂട്ടി നായകനായ " അച്ചാദിൻ " എന്ന ചിത്രവും, 2016ൽ പൃഥിരാജ് സുകുമാരൻ നായകനായ " പാവാട " എന്ന ചിത്രവും , 2018ൽ കുഞ്ചാക്കോ ബോബൻ നായകനായ " ജോണി ജോണി യെസ് അപ്പാ " എന്ന ചിത്രവും ജി. മാർത്താണ്ഡൻ  സംവിധാനം ചെയ്തു. 

2013 ൽ " ദൈവത്തിന്റെ സ്വന്തം ക്ലിറ്റസ് " ന്റെ സംവിധാനമികവിന് ജെസിഐ ഫൗണ്ടേഷൻ അവാർഡും, 2016ൽ " പാവാട "യിലെ സംവിധാനമികവിന് രാമു കാര്യാട്ട് ഫിലിം അവാർഡും ജി. മാർത്താണ്ഡന് ലഭിച്ചു. 

ഈ വർഷം പുതിയ സിനിമയുടെ പണിപ്പുരയിലാണ് "ജി .മാർത്താണ്ഡൻ  " .പുതിയ സിനിമയ്ക്കും ഭാവി പ്രവർത്തനങ്ങൾക്കും സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ആശംസകൾ. 

............................................................
സലിം പി. ചാക്കോ .
cpk desk .

No comments:

Powered by Blogger.