നഴ്സുമാർക്ക് ഹൃദയത്തിനുള്ള സല്യൂട്ടുമായി നടി ഷീലു ഏബ്രഹാം.

ലോക നഴ്സിംഗ് ദിനത്തിൽ നടി ഷീലു ഏബ്രഹാം താൻ നഴ്സ് ആയിരുന്നുവെന്ന് ഫേസ് ബുക്കിലൂടെ വെളിപ്പെടുത്തിയത്. 

കോവിഡ്  19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി നമ്മുടെ ജീവൻ രക്ഷിക്കാൻ രാത്രിയെന്നോ, പകലെന്നോ എന്നുള്ള
വ്യത്യാസമില്ലാതെ പണിയെടുക്കുന്നവരാണ് ദൈവത്തിന്റെ മാലാഖമാരായ നഴ്സുമാർ എന്ന് നടി ഷീലു ഏബ്രഹാം പറഞ്ഞു .നഴ്സുമാർക്ക് ഹൃദയത്തിൽ നിന്നുള്ള സല്യുട്ട് എപ്പോഴും ഉണ്ടെന്നും ഷീലു ഏബ്രഹാം തുടർന്ന്  പറഞ്ഞു.  

പഠനത്തിന് ശേഷം നാല് വർഷത്തോളം കുവൈറ്റ്, മുംബൈ, ഹൈദരാബാദ് എന്നിവടങ്ങളിൽ നഴ്സായി ജോലി ചെയ്തിരുന്നുവെന്ന് ഷീലു ഏബ്രഹാം പറഞ്ഞു.
വിവാഹത്തിന് മുന്നോടിയാണ് നഴ്സ് ജോലി ഉപേക്ഷിച്ചത്. 

തുടർന്നാണ് സിനിമയിലേക്ക് വരുന്നത്. സോളോ, ശുഭരാത്രി എന്നീ ചിത്രങ്ങളിൽ ഡോക്ടറായി അഭിനയിച്ചു. എന്നാൽ നഴ്സായി ഇതുവരെ അഭിനയിക്കാൻ കഴിഞ്ഞിട്ടില്ല. അത് ഒരു ആഗ്രഹമായി തുടരുന്നുവെന്നും   ഷീലു ഏബ്രഹാം പറഞ്ഞു.


S.P.C.

No comments:

Powered by Blogger.