ഓൺലൈൻ റിലീസിംഗിനെതിരെ തിയേറ്റർ ഉടമകളുടെ യുദ്ധപ്രഖ്യാപനം .ജയസുര്യ , വിജയ്ബാബു ചിത്രങ്ങൾ പ്രദർശിപ്പിക്കില്ല.

ജയസൂര്യയോടും വിജയ് ബാബുവിനോടും യുദ്ധം പ്രഖ്യാപിച്ച് തിയേറ്റർ ഉടമകളും...

ലോക്ക് ഡൌൺ കാരണം തീയേറ്ററുകൾ അടഞ്ഞു റിലീസ് മുടങ്ങിക്കിടക്കുന്ന സാഹചര്യത്തിൽ ഓൺലൈൻ റീലീസിങ്ങിനൊരുങ്ങി മലയാള സിനിമകൾ.

ജയസൂര്യ ആണ് വിപ്ലവകരമായ ഈ മാറ്റം തന്റെ തന്നെ ചിത്രമായ 'സൂഫിയും സുജാതയുടെയും' ഓൺലൈൻ റിലീസിംഗ് പ്രഖ്യാപിച്ച് പുറത്തു വിട്ടിരിക്കുന്നത്.ഏഴോളം സിനിമകളാണ് ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യുക.

തീയേറ്ററുകൾ ഓൺലൈൻ റിലീസ് ചെയ്യുന്നതിനെതിരെ തിയേറ്റർ ഉടമകളും രംഗത്ത് വന്നിട്ടുണ്ട്. ജയസൂര്യയുടെയും വിജയ് ബാബുവിന്റെയും ഇനി മുതലുള്ള ഒരു സിനിമകളും തീയേറ്ററുകളിൽ റിലീസ് ചെയ്യിക്കില്ലെന്നു പ്രഖ്യാപിച്ചു കൊണ്ട് തിയേറ്റർ ഉടമകളുടെ സംഘടനാ നേതാവ് ലിബർട്ടി ബഷീറും
ഓൺലൈൻ റിലീസിനെതിരെ യുദ്ധം പ്രഖ്യാപിച്ചു കഴിഞ്ഞു.

ഫ്രൈഡേ ഫിലിംസിന്റെ ചിത്രങ്ങൾ തീയേറ്ററുകളിൽ ഇനിയും  പ്രദർശിപ്പിക്കില്ല എന്നാണ് ഒരുവിഭാഗം തീയേറ്റർ ഉടമകളുടെ നീക്കം എന്നാണ് അറിയുന്നത്.  

ഭൂരിപക്ഷം തീയേറ്റർ ഉടമകൾ അംഗങ്ങളായുള്ള " ഫിയോക്കി "ന്റെ നിലപാട് ഇതുവരെ പുറത്ത് വന്നിട്ടില്ല .

No comments:

Powered by Blogger.