സംഗീത സാന്ദ്രമായ വ്യത്യസ്ത കഥയുമായി സനൽ കുമാർ ശശിധരൻ , മഞ്ജുവാര്യർ ടീമിന്റെ " കയറ്റം " .

റോട്ടർഡാം ചലചിത്രമേളയിൽ ടൈഗർ പുരസ്കാരം നേടിയ ഏക ഇന്ത്യൻ ചിത്രമായ എസ്. ദുർഗ്ഗക്കും 20 വർഷങ്ങൾക്ക് ശേഷം മലയാളത്തിൽ നിന്നും വെനീസ് ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിൽ ഇടം പിടിച്ച  ചോലക്കും ശേഷം, സനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് " കയറ്റം " . 

അപകടം നിറഞ്ഞ ഹിമാലയൻ പർവതനിരകളിലൂടെയുള്ള ട്രെക്കിംഗ് വിഷയമായ ഈ ചിത്രത്തിൽ മഞ്ജുവാര്യർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജോസഫ് എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷം ചെയ്ത വേദ് വൈബ്സ്, പുതുമുഖം ഗൗരവ് രവീന്ദ്രൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഇവരെക്കൂടാതെ സുജിത് കോയിക്കൽ, രതീഷ് ഈറ്റില്ലം, ദേവനാരായണൻ, സോനിത് ചന്ദ്രൻ, ആസ്ത ഗുപ്ത, അഷിത, നന്ദു ഠാക്കൂർ, ഭൂപേന്ദ്ര ഖുറാന എന്നിവരും മറ്റു വേഷങ്ങളിൽ എത്തുന്നു. 

പ്രശസ്ത ഛായാഗ്രാഹകൻ തിരുവിന്റെ അസോസിയേറ്റായി പ്രവർത്തിച്ചിരുന്ന ചന്ദ്രു സെൽവരാജ് ഈ ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനാവുന്നു.  ചോലയിലൂടെ കലാസംവിധായകനായ ദിലീപ് ദാസാണ് കയറ്റത്തിലും കലാസംവിധാനം നിർവഹിച്ചിരിക്കുന്നത്.

പത്തു പാട്ടുകളിലൂടെ അടിമുടി സംഗീതസാന്ദ്രമായി വ്യത്യസ്തമായ കഥ പറയുന്ന ഈ സിനിമയുടെ ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നത് രതീഷ് ഈറ്റില്ലമാണ്. മലയാളത്തിനു പുറമേ, ഈ സിനിമയ്ക്കായി പ്രത്യേകം രൂപപ്പെടുത്തിയ അഹർ സംസ എന്ന ഭാഷയിലും ഇതിലെ കഥാപാത്രങ്ങൾ സംസാരിക്കുന്നു. 

നിവ് ആർട്ട് മൂവീസ്, മഞ്ജു വാര്യർ പ്രൊഡക്ഷൻസ്, പാരറ്റ്മൗണ്ട് പകചേർസ്ക എന്നീ ബാനറുകളിൽ ഷാജി മാത്യു, അരുണ മാത്യു, മഞ്ജു വാര്യർ, സനൽ കുമാർ ശശിധരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ബിനീഷ് ചന്ദ്രൻ ബിനു നായർ എന്നിവരാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ് . 

No comments:

Powered by Blogger.