തുമ്പായുമായി നമ്മുക്കിറങ്ങാം മണ്ണിലേക്ക് : എം.എ .നിഷാദ്.

കോവിഡ് 19 അല്ലെങ്കിൽ കൊറോണ എന്ന മഹാവ്യാധി ലോകമാകെ  വ്യാപിച്ച് കഴിഞ്ഞു...ഈ മഹാമാരിയെ  പ്രതിരോധിക്കാൻ നമ്മുടെ
നാടും,രാജ്യവും ലോകവും അഹോരാത്രം പണിപെടുന്നു..

സാമൂഹിക അകലം പാലിച്ച് വീടുകളിൽ അടച്ചിരുപ്പായി നാം ഓരോരുത്തരും...നമ്മുടെയൊക്കെ തിരക്കേറിയ ജീവിതത്തിന് താൽക്കാലികമായി ഒരു ബ്രേക്ക്...അതെ ഈ കൊറോണകാലം നമ്മളെ പലതും പഠിപ്പിക്കുന്നു...നാം നമ്മുടെ സത്ത്വത്തിലേക്ക് മടങ്ങുന്നു...ഒരു തരത്തിൽ അത് നല്ലതാണ്..പോസിറ്റീവ് ചിന്തകളുമായി മുന്നോട്ട് നീങ്ങാൻ ലോക് ഡൗൺ സഹായകരമാകുന്നു...
ജീവിതത്തിലാദ്യമായി നെഗറ്റീവ് എന്ന്  കേൾക്കാൻ നാം
ആഗ്രഹിക്കുന്നു...അത് കോവിഡ് ടെസ്റ്റിന്റെ  ഫലം വരുമ്പോൾ ,നെഗറ്റീവിന്റെ  എണ്ണം കൂടുന്നതറിയുമ്പോൾ...സീരിയലിന്റെ  മുന്നിലും,മൊബൈൽ ഫോണുകളിലും കണ്ണുകൾ തളച്ചിടപ്പെട്ട ഒരു ജനത,ആറ് മണിക്ക് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ വൈകുന്നേരത്തെ വാർത്താസമ്മേളനം ഇമ വെട്ടാതെ കാണുകയും,അദ്ദേഹത്തിന്റെ  വാക്കുകൾ സശ്രദ്ധം ചെവിയോർക്കുകയും ചെയ്യുന്നു...

അതെ മലയാളി മാറുകയാണ്...അവന്റെ  ശീലങ്ങളും...എപ്പോഴോ,കൈമോശം വന്ന,നമ്മളിലെ,സമാധാന പ്രിയതേയും,ബന്ധങ്ങളിലെ ഊഷ്മളതെയും,പതുക്കെ തിരിച്ചു വരുന്നു...അലസന്മാരായിരുന്നു നമ്മൾ...ഇനി മടി പിടിച്ചിരുന്നാൾ പറ്റില്ല എന്ന യാഥാർത്ത്യ ബോധം നമ്മുക്കുണ്ടായിരിക്കുന്നു..സഹജീവികളോടുളള സ്നേഹവും,കരുതലും കൈമോശം വന്നിട്ടില്ല എന്ന് തിരിച്ചറിയുന്നു...അതെ ഈ കൊറോണകാലം,ചില തിരിച്ചറിവുകളുടെ കാലം കൂടിയാണ്..
വർഗ്ഗീയതേയും,വിദ്വേഷവും,പടിക്ക് പുറത്ത് നിർത്തേണ്ടത് തന്നെ എന്നുളളതാണ് അതിലേറ്റവും പ്രധാനപ്പെട്ടത്...എന്നിരുന്നാലും നമ്മളിൽചിലരുടെ,സമീപനങ്ങൾ,ഇനിയും മാറേണ്ടതായിട്ടുണ്ട്...

അതിൽ പ്രധാനം,പ്രവാസി സഹോദരങ്ങളോടുളള ചിലരുടെ സമീപനം തന്നെയാണ്...അതെന്നെ ഒരുപാട് വേദനിപ്പിക്കുന്നു. 
ഒന്നോർക്കുക,നമ്മുടെ നാടിനെ താങ്ങി നിർത്തുന്നത് നമ്മുടെ സഹോദരങ്ങളായപ്രവാസികളാണ്...അവരോട് നന്ദികേട് കാണിക്കരുത്...അങ്ങനെ ചെയ്താൽ കാലം നിങ്ങൾക്ക് മാപ്പ് തരില്ല...
ആരോഗ്രപ്രവർത്തകരെ താമസ സ്ഥലത്ത്നിന്നിറക്കിവിട്ട,വിവരദോഷികളുമുണ്ട്...തബ്ലിക് കോവിഡെന്ന് കൊറോണക്ക്,പുതിയ പേര് ചാർത്തിയദോഷൈകദൃക്കുകളുമുണ്ട്,എന്തിനും ഏതിനും,രാഷ്ട്രീയം മാത്രം കാണുന്നഅവസരവാദികളുമുണ്ട്..
ഇതും ഈ കൊറോണകാലത്തെ ഒട്ടും ശുഭകരമാല്ലാത്ത കാഴ്ച്ചകളാണ്....

സിനിമാ രംഗം ആകെ അനിശ്ചിതാവസ്ഥയിലാണ്...താരങ്ങൾക്കല്ല,സാധാരണ തൊഴിലാളികളാണ് കണ്ണീരിലായത്..വ്യക്തിപരമായി,
അതൊരു വിഷമം തന്നെ...എത്രേയും പെട്ടെന്ന് ഈ
പ്രതിസന്ധിഘട്ടം,കടന്നുപോകുമെന്ന് കരുതാം...ലോക്ഡൗൺ
കാലത്ത്,ഞാൻ രണ്ട് സിനിമകളുടെ എഴുത്തിലേക്ക് കടന്നു..

അതൊടൊപ്പം,വീട്ട് വളപ്പിൽ കൃഷിയും തുടങ്ങി...എന്തിനും,ഏതിനും മറ്റ് സംസ്ഥാനങ്ങളെ നാം എന്തിനാശ്രയിക്കണം...നമ്മുക്ക് നമ്മുടെ കൃഷിയിടങ്ങളിലേക്ക് മടങ്ങാം..വിഷരഹിതമായ പച്ചക്കറി ഭക്ഷിക്കാം...ഇനി വേണ്ടത് ഒരു വിപ്ളവമാണ്....അത് കാർഷിക വിപ്ളവമാണ്...അത് നമ്മുടെ നാടിനും,നാട്ടാർക്കുംവേണ്ടിയാണ്...
മടിച്ച്നിൽക്കണ്ട...
നഷ്ടപ്പെടുത്താൻ ഇനി നമ്മുക്ക്സമയമില്ല...കൈകോട്ടും,
മൺവെട്ടിയും..തുമ്പായുമായി..
നമ്മുക്കിറങ്ങാം മണ്ണിലേക്ക്....

എം.എ നിഷാദ് .

( തിരക്കഥാകൃത്ത് ,സംവിധായകൻ, നടൻ  ) 

No comments:

Powered by Blogger.