പൃഥിരാജ് സുകുമാരനും ബ്ലസിയും സംഘവും നാട്ടിൽ തിരിച്ചെത്തി .തിരിച്ചെത്താൻ സഹായി എല്ലാവർക്കും നന്ദിയെന്ന് ബ്ലസി.

"ആടുജീവിതം " സിനിമയുടെ ഷൂട്ടിംഗിന് പോയി  ജോർദാനിൽ കുടുങ്ങിയ നടൻ പൃഥിരാജ് സുകുമാരനും, സംവിധായകൻ ബ്ലസിയും ഉൾപ്പടെയുള്ള  58 അംഗ സംഘം കേരളത്തിൽ തിരിച്ചെത്തി. 

ഏയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ ജോർദാനിൽ നിന്ന് ഡൽഹിയിൽ എത്തിയതിന് ശേഷമാണ് അവിടെനിന്ന്  കൊച്ചി നെടുമ്പാശ്ശേരി എയർപോർട്ടിൽ അവർ രാവിലെ എത്തിയത്. 

മാർച്ച് പതിനാറിന് ഷൂട്ടിംഗ് ആരംഭിച്ചെങ്കിലും ജോർദ്ദാനിൽ കർഫ്യൂ പ്രഖ്യാപിച്ചതിനാൽ ഏപ്രിൽ ഒന്ന് വരെ ഷൂട്ടിംഗ് നിർത്തിവെയ്ക്കുകയായിരുന്നു. 

കേന്ദ്ര സർക്കാർ ഇടപെട്ടാണ് സംഘാംഗങ്ങളുടെ വിസ കാലാവധി നീട്ടുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്തത്.ആരോഗ്യവകുപ്പിന്റെ നിർദ്ദേശത്തിന്റെ ഭാഗമായി പതിനാല് ദിവസം സംഘത്തിലെ എല്ലാവരും ക്വാററൈന്റിനിൽ  തുടരും .


നാട്ടിൽ തിരിച്ചെത്താൻ സഹായിച്ച എല്ലാവരോടും നന്ദിയുണ്ടെന്ന് സംവിധായകൻ ബ്ലസി സിനിമ പ്രേക്ഷക കൂട്ടായ്മ ഓൺലൈൻ ന്യൂസിനോട് പറഞ്ഞു. 


സലിം പി. ചാക്കോ .

No comments:

Powered by Blogger.