കൊറോണയും ഞാനും കാഴ്ചയും : അൻസാർ .യു. എച്ച് .

കൊറോണയും ഞാനും കാഴ്ചയും.
.....................................................................

ഞാൻ അൻസാർ ബോംബയിൽ നിന്നും കുടുംബവുമായി ഇവിടെ താമസിക്കുന്നു. ജീവിതത്തിൽ ഒരുപാട് പഠിക്കാനും ചിന്തിക്കാനും മനസ്സിലാക്കാനും പറ്റിയ അവസരമാണ് മനുഷ്യ ജീവികൾക്ക് ലഭിച്ചിരിക്കുന്നത്. ശരിക്കും പറയുകയാണെങ്കിൽ ബോംബയിലെ ഫ്ലാറ്റ് ജീവിതത്തിൽ ശരിക്കും കൂട്ടിലടക്കപെട്ട കിളികളെ പോലെ ഞാനും കുടുംബവും ഒപ്പം ലോകത്തിലെ ഒട്ടുമിക്ക ജനങ്ങളും..... 
വീട്ടിലുണ്ടാക്കുന്ന വിവിധ തരത്തിലുള്ള ഭക്ഷണങ്ങളും, ടീവിയും, ഫേസ്ബുക്കും, വാട്സ്ആപ്പ്ഉം ആയി ജീവിതം തള്ളി നീക്കുന്നു മറ്റുള്ളവരെ പോലെ ഞാനും......

ആറാമത്തെ നിലയിൽ നിന്നും പുറത്തേക്കു നോക്കുമ്പോൾ റോഡും വിശാലമായ ബഹുനിലകെട്ടിടങ്ങളും പൂത്തുലഞ്ഞു നിൽക്കുന്ന മരങ്ങളും.... സ്വാതന്ത്ര്യം കിട്ടിയപോലെ പാട്ടുകൾ പാടി പാറി പറക്കുന്ന പറവകൾ...... ആരെയും പേടിക്കാതെ അവർ അവരുടെ ലോകത്തു വിലസുന്നു....... ഒരു പക്ഷെ അവയ്ക്കു
കൊറോണയെ പറ്റി അറിയുമായിരുന്നെങ്കിൽ നന്ദി പറഞ്ഞേനെ..... 

പിന്നെ കുറെ ആൾക്കാർ എഴുത്തിലും, വായനയിലും, ചിത്രരചനയിലും, പൈന്റിങ്ങിലും, വർക്ഔട്ടിലും തിരക്കായിരിക്കുന്നു...... ഇവിടെ തിരക്ക് പിടിച്ച റോഡുകൾ വിജനമായിരുന്നു കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുന്നു. വേറെ നിവർത്തിയില്ലാത്തതു കൊണ്ട് ഒട്ടുമിക്ക ജനങ്ങളും പച്ചക്കറി കച്ചവടത്തിലേക്ക് തിരിഞ്ഞിരിക്കുന്നു...  

ചിലസമയങ്ങളിൽ നിയമം പാലിക്കാത്ത ആൾക്കാരെ നല്ല പൂശ് പൂശുന്നത് കാണാം... ഒരു വിട്ടുവീഴ്ചയില്ലാത്ത പൂശ്.... പക്ഷെ ഇപ്പോൾ കുറഞ്ഞിരിക്കുന്നു.... 
ഇപ്പൊ പ്രാർത്ഥനാലയങ്ങൾ ഒന്നും തന്നെ കാണാൻ കിട്ടുന്നില്ല ഒപ്പം പലതരത്തിലുള്ള ദൈവങ്ങളെയും... പക്ഷെ അവരവരുടെ ഭവനങ്ങൾ സ്വർഗ്ഗതുല്യമായ പ്രാർത്ഥനാലയങ്ങൾ ആയി.  ഇപ്പോൾ എനിക്കു തോന്നുന്നത് കാണപ്പെട്ട ദൈവങ്ങൾ എന്ന് പറയുന്നത് മനുഷ്യ നിർമ്മിതമായ ചില വസ്തുക്കൾ ആണ്. 

നിങ്ങളും ചിന്തിച്ചു നോക്ക്... 
ഇലക്ട്രിസിറ്റി, ഇലക്ട്രോണിക്സ് പിന്നെ ഇന്റർനെറ്റ്‌ ഇതാണ് കാണപ്പെട്ട ഇപ്പോഴത്തെ ദൈവങ്ങൾ... ഇപ്പോഴത്തെ അവസ്ഥയിൽ ഇതും ഇല്ലെങ്കിൽ കാണാമായിരുന്നു  അല്ലെ... 

ഉറക്കം കണ്ണിൽ ഓടി കയറി വരുന്നു... 
നല്ലൊരു നാളേക്കും നല്ലൊരു ദിവസം പുലരുന്നതിനുമായി നിങ്ങളെ പോലെ ഞാനും കാത്തിരിക്കുന്നു..... ഒപ്പം ഇതെല്ലാം കഴിഞ്ഞു വരുമ്പോൾ 
അതായത് കൊറോണയിൽ നിന്നും വിമുക്തമായി വരുമ്പോൾ നല്ല ജനങ്ങൾക്കും നല്ല ലോകത്തിനുമായി സന്മനസ്സുകൾവർക് സമാധാനത്തിനായി കാത്തിരിക്കാം.... 
(പട്ടിടെ വാല് പന്തീരാണ്ടു കാലം കുഴലിൽ ഇട്ട് എടുത്താലും വളഞ്ഞല്ലെ ഇരിക്കൂ ) അല്ലെ.......... 

അൻസാർ യു .എച്ച്. 
( നടൻ ,നിർമ്മാതാവ് ) 
 
9820878297.

No comments:

Powered by Blogger.