താരരാജാവ് മോഹൻലാലിന്റെ അറുപതാം പിറന്നാൾ മേയ് 21ന്‌.

മോഹൻലാലിന്റെ അറുപതാം പിറന്നാൾ മേയ് 21ന് ആണ്. ഇത്തവണ ലോക്ഡൗൺ ആയതുകൊണ്ട് ചെന്നൈയിലെ വീട്ടിലാണ് മോഹൻലാലിന്റെ പിറന്നാൾ ആഘോഷം .ഭാര്യ സുചിത്രയും ,മകൻ പ്രണവ് മോഹൻലാലും ഒപ്പമുണ്ട്. മകൾ വിസ്മയ വിദേശത്താണ്. കൊച്ചിയിലെ വീട്ടിലാണ് അമ്മ ശാന്തകുമാരി ഉള്ളത്. 

മോഹൻലാൽ ഫാൻസ് പ്രവർത്തകർ ഇത്തവണ  അവരവരുടെ വീടുകളിലാണ് പിറന്നാൾ ആഘോഷം നടത്തുന്നതെന്ന് അറിയുന്നു. തിരുവനന്തപുരത്തെ ഫാൻസ് പ്രവർത്തകർ അവയവദാന സമ്മതപത്രം ആരോഗ്യമന്ത്രിയ്ക്ക് കൈമാറും .ഇന്ന് ( മേയ് 19 ചൊവ്വ ) ഇടവത്തിലെ  രേവതിയാണ് മോഹൻലാലിന്റെ ജനനം. 

താരരാജാവിന് സിനിമ പ്രേക്ഷക കൂട്ടായ്മയുടെ പിറന്നാൾ ആശംസകൾ.  സലിം പി. ചാക്കോ .
cpk desk. 

No comments:

Powered by Blogger.