മാക്ട അംഗങ്ങൾക്കായി " ഷോർട്ട് ഫിലിം മൽസരം " .

പ്രിയ മാക്ട അംഗങ്ങളെ,

ഈ ലോക്ക്ഡൗൺ കാലത്തെ മടുപ്പ് മാറ്റി ക്രിയേറ്റീവ് ആയി പ്രയോജനപ്പെടുത്തുവാനായി നമ്മുടെ അംഗങ്ങൾക്കിടയിൽ ഒരു ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുകയാണ്.

മത്സരത്തിന്റെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

1) ഒരു മിനിറ്റ് ദൈർഘ്യമുള്ള ഷോർട്ട് ഫിലിമുകളാണ് ഉദ്ദേശിക്കുന്നത്.

2) ഈ ഷോർട്ട് ഫിലിം ഒരു 'സിംഗിൾ ഷോട്ടി'ലാണ് ചിത്രീകരിക്കേണ്ടത്.

3)നിങ്ങളുടെ കയ്യിലുള്ള Mobile Phone ൽ ഇത് ഷൂട്ട് ചെയ്യാവുന്നതാണ്.

4)ഷോർട്ട്ഫിലിമിന്റെ വിഷയം മത്സരാർത്ഥികൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്.

5)പൂർത്തീകരിച്ച സൃഷ്ടികൾ യൂ ട്യൂബിൽ അപ്ലോഡ് ചെയ്ത് അതിന്റെ ലിങ്ക് www.mactaonline.com ലേക്ക് അയച്ചു തരേണ്ടതാണ്.

6)ഒന്നാം സമ്മാനം ₹10000 രൂപയും രണ്ടാം സമ്മാനം ₹5000 രൂപയും പിന്നെ ₹1000 രൂപയുടെ 10 പ്രോത്സാഹന സമ്മാനങ്ങളുമാണ് നൽകുന്നത്.

7)പ്രഗൽഭ സംവിധായകരടങ്ങുന്ന  ഒരു ജുറിയായിരിക്കും വിധിനിർണ്ണയം നടത്തുക.

8)നിങ്ങളുടെസൃഷ്ടികൾ യൂ ട്യൂബിൽ അപ്ലോഡ് ചെയ്ത് അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 5 ആണ്.

 എല്ലാ അംഗങ്ങളും ഇതിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
 
                    സസ്നേഹം
ജയരാജ്                       സുന്ദർദാസ്
ചെയർമാൻ                ജന.സെക്രട്ടറി                                             
9496205387                    9447070660

2 comments:

 1. https://youtu.be/5ZljgtRg0vo

  മദ്യവും മയക്കുമരുന്നിനും വേണ്ടി ജീവിതം നശിപ്പിക്കുന്നവർക്കായി സമർപ്പിക്കുന്നു...

  ReplyDelete
 2. https://youtu.be/tVrJiqKk6L0

  lockdown ഏകാന്തതയിൽ ഇന്നും പിറവി എടുത്ത ഒരു തട്ടിക്കൂട്ട് shortfilm. Zero ബജറ്റ്ൽ, mobile-ലാണ് shoot ചെയ്തതും edit ചെയ്തതും. ഒരുപാട് പോരായ്മകൾ കണ്ടേക്കാം ക്ഷമിക്കുക 😥 support ചെയ്യുക 😋
  By :- Raneesh G unni😍

  ReplyDelete

Powered by Blogger.