നിന്നെ തൊടും പൂനിലാവ് : ടി.എ പാലമൂട് .



മലയാളമനസിന്സംഗീതസാന്ദ്രതയിൽ അനുരാഗാനുഭൂതി പകർന്നു നൽകിയ അർജുനൻ മാഷ് .നാടകസംഘ സംഗീത നിറവിൽ ഒന്നാമനായി നിന്നതും അർജുനൻ മാഷായിരുന്നു. ആടിയുലഞ്ഞ ജീവിതചര്യകളിൽ ഉരുകുമ്പോൾ സിനിമാ സംഗീതത്തിന് അദ്ദേഹത്തെ രക്ഷിക്കാൻ കഴിഞ്ഞ ഒരു നിമിത്തമായിരുന്നു 'കറത്തപൗർണ്ണമി 'എന്ന മലയാളസിനിമ. 

നാരായണൻകുട്ടി വല്ലത്ത് എന്ന സിനിമാനിർമ്മാതാവും പി ഭാസ്കരനും കൈപിടിച്ചു കയറ്റി.ആ തുടക്കം ശ്രീകുമാരൻ തമ്പിയുടെ
കൈത്താങ്ങിനും ഇടയാക്കി.ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം അനുഭവിച്ചപ്പോൾ അവിടെ  മറ്റൊരു നിമിത്തമായിരുന്നു നാരായണൻകുട്ടി വല്ലത്ത് എന്ന സിനിമാനിർമ്മാതാവിൻ്റെ തന്നെ അനന്തിരവൻ്റെ(ഡോ.മോഹനൻ വല്ലത്ത്) മകൾ പാടിയ പാട്ടിൻ്റെ കമ്പോസിംഗിന്  കേരള സ്റ്റേറ്റ് അവാർഡ് ലഭിച്ചത്. അമ്പതു വർഷം അവാർഡിനർഹമായ അനേകം പാട്ടുകൾ. പക്ഷേ മാഷ് തഴയപ്പെടുകയാണെ ദുഖം മനസ്സിലടക്കി പരിഭവമില്ലാതെ തൻ്റെ സംഗീതപ്രവർത്തനം തുടർന്നു കൊണ്ടിരുന്നു.

വൈകിയ വേളയിലാണെങ്കിലും മാഷിൻ്റെ ജീവീതാഭിലാഷം
സാധിതമായി.ഡോ.രശ്മി മധു അതിമനോഹരമായി പാടി. ഭയാനകം എന്ന ചിത്രത്തിലെ 'നിന്നെ തൊടും പൂനിലാവ് ' . ഈണത്തിനനുസരിച്ച ശബ്ദം.രശ്മിയുടെസാധാരണ ശബ്ദവുമല്ല അത്. രശ്മി എന്ന അനുഗൃഹീത ഗായിക മലയാളികൾക്ക് അന്യയല്ല.ദേവരാജൻ മാഷിൻ്റെ വാത്സല്യശിഷ്യയുംചലച്ചിത്രപിന്നണിഗായികയും വിവിധഭാഷാ
സംഗീതപ്രവീണയും ആണ് രശ്മി. ഹായ് ,കാളവർക്കി, ത്രിൽ,കുടുംബശ്രീ ട്രാവൽസ്, അറബിപ്പൊന്ന്  ഭയാനകം തുടങ്ങി പല ചലചിത്രങ്ങൾക്കും വേണ്ടി പാടിയിട്ടുണ്ട്. വളരെയധികം ഡിവോഷണൽ പാട്ടുകളും നമ്മൾ കേട്ടു കൊണ്ടിരിക്കുന്നു.ഫിലിം ക്രിട്ടിക് ടിവി അവാർഡും കിട്ടിയിട്ടുണ്ട്. ഇന്നുള്ള പല പിന്നണി ഗായികമാരേക്കാൾ വിവിധ
ശബ്ദത്തിൽ പാടുന്ന പ്രഗത്ഭ. അതു മനസിലാക്കണമെങ്കിൽ അവർ സ്റ്റേജുകളിൽ സംഗീതാലാപനം നടത്തുന്നത് അല്പം ശ്രദ്ധിച്ചാൽ മതി.റിക്കാർഡു ചെയ്ത സ്വന്തം പാട്ടു പോലും വികലമായിട്ടു സ്റ്റേജിൽ പാടുന്നവരാണു മിക്കവരും. റിക്കാർഡിംഗ് സംവിധാനങ്ങളുടെ മെച്ചംമാത്രണവർക്കെന്നു മനസ്സിലാകും. ഗാനമേളകളിൽ പാടുന്ന പാട്ടുകൾ അതു പാടിയിട്ടുള്ള ഗായികമാരുടെ ശബ്ദം ആണെന്നു തോന്നും .ഇതു പലർക്കും അപ്രാപ്യം തന്നെയാണ്.

മെലഡികൾ മനോഹരമായി പാടുന്ന ചലച്ചിത്ര പിന്നണിഗായകരിൽ പലർക്കും ലഭിക്കാത്ത അനുഗൃഹം. ഇംഗ്ലീഷ് ,അറബി, പോലുള്ള ഭാഷകളിലെ സംഗീത ശാരീരം വിവിധ ശബ്ദ പ്രധാനവുമാണ്.സ്വതസിദ്ധമായ സംഗീതവാസന പ്രഗത്ഭരുടെ ശിക്ഷണത്തിൻ കീഴിൽ
വളർത്തിയെടുത്ത രശ്മിക്ക് സംഗീതം ഹരമായിരുന്നു.മെഡിക്കൽ കോളേജിൽ പഠിക്കുമ്പോഴും ചെറുപ്പം മുതൽ പരിശീലിച്ച സംഗീതം ഉപേക്ഷിച്ചില്ല.സംഗീതജ്ഞയാക
ണമെന്നുള്ള ആഗ്രഹം. ഇന്ന് എറണാകുളം കൃഷ്ണഹോസ്പിറ്റലിൽ ജോലി ചെയ്യുമ്പോഴും സ്റ്റേജുകൾ കിട്ടിയാൽ ,സിനിമകളിൽ പാടാനും ഊർജ്ജസ്വലത കാണിക്കുന്നു. പഴയ സംഗീതസംവിധായകരാണ് രശ്മിയെ പ്രോത്സാഹിപ്പിച്ചിരുന്നത്. 

അതുകൊണ്ടാണ് അർജുനൻ മാഷും രശ്മിയെത്തേടിയെത്തിയത്.  സിനിമയ്ക്കു തുടക്കം കുറിച്ച ,കറുത്ത പൗർണ്ണമി' യിലൂടെയുള്ള സന്തോഷവും വൈകിയെത്തിയ കേരള സംസ്ഥാന
അവാർഡിലൂടെയുള്ള സന്തോഷവും ഒരു കുടുംബത്തിൻ്റെ ,പാലക്കാട്ടെ വല്ലത്തു കുടുംബത്തിൻ്റെ സ്നേഹമായതു നിമിത്തം മാത്രം. അർജുനൻ മാഷിൻ്റെ ആ സന്തോഷത്തിൽ നിന്നു സമ്പൂർണ്ണാനുഗ്രഹം ലഭിച്ച ഡോ.രശ്മി മധുവിനു ഇനിയും മലയാള സിനിമാ
സംഗീതത്തിൻ്റെ യശസ്സു
വർദ്ധിപ്പിക്കാനുള്ള വേദിയൊരുങ്ങട്ടെ. 

ആശംസകൾ.

ടി.എ. പാലമൂട് .

No comments:

Powered by Blogger.