തികഞ്ഞ മനുഷ്യസ്നേഹിയെയാണ് ഋഷി കപുറിന്റെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത് : ജീത്തു ജോസഫ് .

സംവിധായകൻ ജീത്തു ജോസഫ് 
ഋഷി കപുറിനെ അനുസ്മരിക്കുന്നു. 
...................................................................

ഞാൻ സംവിധാനം ചെയ്ത " ദി ബോഡി'' എന്ന ചിത്രത്തിൽ അദ്ദേഹം അഭിനയിച്ചിരുന്നു .നാൽപത് ദിവസത്തെ ഷൂട്ടിംഗ് സമയം ആയിരുന്നു അദ്ദേഹം അനുവദിച്ചിരുന്നത്. 

ഈ ദിവസങ്ങൾ ഒരായുസിന്റെ സൗഹ്യദം അദ്ദേഹത്തിൽ നിന്ന് എനിക്ക് ലഭിച്ചു. തികഞ്ഞ ഒരു മനുഷ്യ സ്നേഹിയായിരുന്നു അദ്ദേഹം .കുടുംബത്തിൽ നിന്ന് ഒരാൾ നഷ്ട്ടപ്പെട്ട അവസ്ഥയാണ് എനിക്ക് അനുഭവപ്പെടുന്നത്. 

നാൽപത് ദിവസം അദ്ദേഹം നൽകിയ സ്നേഹം ഞാൻ ഒരു പാട് അനുഭവിച്ചു. അപ്പോൾ വർഷങ്ങൾ അദ്ദേഹവുമായി ബന്ധമുള്ളവരുടെ കാര്യം പറയേണ്ടതില്ലല്ലോ .

തികഞ്ഞ മനുഷ്യ സ്നേഹിയാണ് നമുക്ക് നഷ്ട്ടപ്പെട്ടിരിക്കുന്നത്. വ്യക്തിപരമായി ഒരു പാട് വേദനയുണ്ട്' ." അദ്ദേഹത്തിന് തുല്യം അദ്ദേഹം മാത്രം " .

ജീത്തു ജോസഫ് 
( സംവിധായകൻ) 


.....................................................................

സലിം പി. ചാക്കോ .
cpk desk .

No comments:

Powered by Blogger.