ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയ്ക്ക് ജന്മദിനാശംസകളുമായി ജോർദ്ദാനിൽ നിന്ന് ബ്ലെസ്സി.


ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത തിരുമേനി 103-ാം വയസിലേക്ക് പ്രവേശിക്കുകയാണ് .തിരുമേനിയുടെ  ദീർഘമായ ഈ ജീവിതം മലയാളകരയിലെ  നാനാജാതി മതസ്ഥരായ ആളുകളുടെ ഇടയിലേക്ക് തിരുമേനിയുടെ ദർശനങ്ങളും ചിന്തകളുമെക്കെ ഇക്കാലയളവിനുള്ളിൽ ഇറങ്ങി ചെല്ലുവാനായിട്ടും അത് പല തരത്തിൽ സ്പർശിക്കുവാനായിട്ടും സാധിച്ചിട്ടുണ്ട്. 

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു ഭാഗ്യമായിട്ടാണ്  " 100 years ക്രിസോസ്റ്റം  " എന്ന ഡോക്യുമെന്ററി ചെയ്യാൻ കഴിഞ്ഞത്.തിരുമേനിയെ പോലെ, മനുഷ്യരെ മതത്തിന് അതീതമായി ഒരേ പോലെ സ്നേഹിക്കുന്ന ഒരു ആത്മിയ ഗുരുവിനെ ഞാൻ കണ്ടിട്ടില്ല. 
അദ്ദേഹത്തിന്റെ ചിന്തകൾ മനുഷ്യന്റെ നന്മയ്ക്ക് വേണ്ടിയുള്ളപ്രാർത്ഥനകൾ, മനുഷ്യരെ ഈശ്വരന്റെ ഒരു പ്രതിരൂപമായി കാണുവാനായിട്ട് മനുഷ്യനിൽ ഈശ്വരൻ ഉണ്ടെന്ന് വിശ്വസിക്കുവാനായി പരസ്പരം സ്നേഹിക്കുവാനായിട്ടുമൊക്കെ തിരുമേനിയുടെ കാഴ്ചപ്പാടുകൾ എന്നും ലോകത്തിന്  മാതൃകയാണ്‌ .

തിരുമേനി പുതിയ വയസ്സിലേക്ക് പ്രവേശിക്കുന്ന ഈ ദിവസത്തിൽ 
 ( ഏപ്രിൽ 27) വളരെ ദൂരെ  ജോർദ്ദാനിൽ നിന്ന് എനിക്ക് തിരുമേനിയ്ക്ക് വേണ്ടി പ്രാർത്ഥിക്കാൻ മാത്രമെ കഴിയുകയുള്ളു. പൂർണ്ണ ആരോഗ്യത്തോടു കൂടി വിണ്ടും നമ്മളെ ചിന്തിപ്പിക്കുവാൻ അദ്ദേഹത്തിന് ഇടവരട്ടെയെന്ന് പ്രാർത്ഥിക്കുന്നു. 

തിരുമേനിയെപ്പോലുള്ള അപൂർവ്വം ചില മനുഷ്യരുടെ സമർപ്പണമാണ് ഈ ലോകം ഇന്നും നിലനിൽക്കുവാൻ കാരണമെന്ന് ഞാൻ വിശ്വസിക്കുന്നു. 

തിരുമേനിയ്ക്ക് എന്റെ എല്ലാവിധ ജന്മദിനാശംസകളും .

ബ്ലെസ്സി ( സംവിധായകൻ).
ജോർദ്ദാനിൽ നിന്ന് .
27 - 4 - 2020 .

No comments:

Powered by Blogger.