ഒരു ഡസൻ താരങ്ങളുമായി പ്രസാദ് നൂറനാട് വീട്ടിലിരുന്നു പാട്ട് ചിത്രീകരിച്ചു.ഏപ്രിൽ 11 ശനി വൈകിട്ട്  4 മണിക്ക്  മനോരമ ഓൺലൈനിൽ  റിലീസ് ചെയ്യും.
വെറുതേ ഇരിക്കുന്നില്ല...
പുതിയ ഇന്ത്യക്കായി പ്രാർത്ഥിക്കുന്ന നമ്മുടെ സഹപ്രവർത്തകർ .ഏതോ ദേശങ്ങളിൽ ജനിച്ചവർ...കാലം നമ്മളെ കൂട്ടിയിണക്കി..കൊറോണ എന്ന മഹാമാരി നമ്മുടെ സൗഹ്യദത്തെ അകറ്റാൻ ശ്രമിച്ചു...

എന്നാൽ കേരളത്തിന്റെ കരുതൽ എന്ന കരുത്ത് നമ്മൾ ഓരോഴ്ത്തരും വീട്ടിലിരുന്നു അവനെ വീടിന്റെ ലക്ഷ്മണരേഖക്കു പുറത്തു നിർത്തി...
മലയാള ടെലിവിഷൻ
ഫ്രെട്ടേണിറ്റിയുടെയും ആത്മ സംഘടനയുടെസഹകരണത്തോടെയാണ് ചലച്ചിത്ര ടെലിവിഷൻ സംവിധായകൻ പ്രസാദ് നൂറനാട് വീട്ടിലിരുന്നു താരങ്ങളുടെ പാട്ടുകൾ ചിത്രീകരിപ്പിച്ചത്. 

എല്ലാവരും വീട്ടിലിരുന്നു സ്വന്തം മൊബൈലിലാണ് ഈ ചലഞ്ച് ഏറ്റെടുത്തതു..
എം.എൽ. എയും ആത്മ സംഘടനയുടെ ചെയർമാനുമായ കെ.ബി. ഗണേഷ് കുമാറിന്റെ പിൻതുണയും കൂടെ ലഭിച്ചപ്പോൾ  ദൗത്യം നിറവേറുകയായിരുന്ന്..

സിനിമ ടി.വി താരങ്ങളായ രാജീവ് രംഗൻ, ബീന ആന്റണി, സോന നായർ, മനോജ് കുമാർ, അനു ജോസഫ്, ഫസൽ റാസി, മഹാലക്ഷ്മി, സംഗീതശിവൻ, പ്രദീപ് ചന്ദ്രൻ, സൗപർണിക, ഗൗരി ക്രിഷ്ണൻ, ഉമാനായർ എന്നിവരാണ് കൊറോണയെ അതിജീവിച്ചു വീട്ടിലിരുന്നു പാടിയത് ....

സംഗീത സഹായം അജയ് സരിഗമയാണ് വീട്ടിലിരുന്നു ചെയ്തത്. 
പൂർണമായും മൊബൈൽ സൗകര്യം വെച്ചാണ് ചിത്രീകരണവും എഡിറ്റിംഗും ഗ്രാഫിക്സും എല്ലാം പ്രസാദ്  നൂറനാട് വീട്ടിൽ ഇരുന്നു ചെയ്തത് ..

എല്ലാവരും വീട്ടിൽ സുഖമായി ഇരിക്കുന്നു എന്നു വിശ്വസിക്കുന്നു...
വീട്ടിലിരുന്നു  ലോകം മുഴുവൻ പ്രകാശം പരത്തുന്ന എന്റെ സഹപ്രവർത്തകർക്ക് നന്മകൾ നേരുന്നു.  

ഏപ്രിൽ 11 ശനിയാഴ്ച നാല്  മണി മുതൽ ഇതു നിങ്ങളും ഏറ്റു പാടണം...

പ്രസാദ് നൂറനാട് .


1 comment:

Powered by Blogger.