എല്ലാവർക്കും ടീം " വാങ്കിന്റെ " റമദാൻ ആശംസകൾ.


ഈ പുണ്യമാസം പ്രാർത്ഥനകൾ 
നിങ്ങളുടെ സ്വന്തം വീട്ടിനുള്ളിൽ തന്നെയാകട്ടെ. 
" STAY SAFE STAY HOME " സംവിധായകനും നടനുമായ  വി.കെ. പ്രകാശിന്റെ മകൾ കാവ്യപ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രമാണ്  " വാങ്ക് " . 

അനശ്വര രാജൻ , നന്ദന വർമ്മ , വിനീത് , തെസ്നിഖാൻ ,ഗോപിക രമേഷ് , ജോയി മാത്യു , ശ്രീകാന്ത് മുരളി , പ്രകാശ് ബാരെ എന്നിവരാണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. 

7ജെ ഫിലിംസ് & ഷിമോഗാ ക്രിയേഷൻസ് ഇൻ അസോസിയേഷൻ വിത്ത് ട്രെൻഡ്സ് ആഡ് ഫിലിം മേക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് & ഉണ്ണി ആർ ബാനറിൽ സിറാജുദ്ദീനും ,ഷബീർ പഠാനും ചേർന്ന് ഈ സിനിമ നിർമ്മിക്കുന്നു. 

കഥ ഉണ്ണി ആറും , തിരക്കഥ ,സംഭാഷണം ഷബ്ന മുഹമ്മദും , ഛായാഗ്രഹണം അർജുൻ രവിയും ,സുരേഷ് യുആർഎസ് എഡിറ്റിംഗും ,പി.എസ് റഫീഖ് ഗാനരചനയും, ഔസേപ്പച്ചൻ സംഗീതവും ,ബാവാ കലാസംവിധാനവും , ലിജി പ്രേമൻ കോസ്റ്റ്മും ,രാജേഷ് നെന്മാറാ മേക്കപ്പും നിർവ്വഹിക്കുന്നു . ബാദുഷ പ്രൊജക്ട് ഡിസൈനറും , റിച്ചാർഡ് പ്രൊഡ്ക്ഷൻ കൺട്രോളറുമാണ് .


സലിം പി. ചാക്കോ .

No comments:

Powered by Blogger.