" ഓർമ്മകൾ മാത്രം ബാക്കിയാവുന്നു " നടൻ രവി വള്ളത്തോളിനെ സംവിധായകൻ രഞ്ജിത്ത് ശങ്കർ അനുസ്മരിക്കുന്നു.


രവി വള്ളത്തോൾ :
അനുസ്മരണം .
......................................

ഞാൻ ആദ്യമായി പരിചയപ്പെടുന്ന സിനിമാ നടൻ രവിയേട്ടനാണ്. ആദ്യമായി തിരക്കഥയെഴുതിയ നിഴലുകൾ, പിന്നീടെഴുതിയ അമേരിക്കൻ ഡ്രീംസ് എന്നീ സീരിയലുകളിലെ നായകൻ. അതിലുമുപരി വളരെ അടുത്ത വ്യക്തി ബന്ധം.

അമേരിക്കൻ ഡ്രീംസിനു മികച്ച നടനുള്ള സംസ്ഥാന അവാർഡ് കിട്ടി കഴിഞ്ഞ് രവിയേട്ടൻ എന്നെ വിളിച്ചു ചോദിച്ചു  "ഇനി ഒരു സിനിമയൊക്കെ ചെയ്യാറായില്ലേ?" ഞാൻ പറഞ്ഞു എനിക്കാരെയും സിനിമയിൽ പരിചയമില്ല. മമ്മൂട്ടിയോട് ഒരു കഥ പറയാമോ എന്ന് രവിയെട്ടൻ ചോദിച്ചു. അദ്ദേഹം എനിക്കു വേണ്ടി മമ്മുക്ക യോട് തുടർച്ചയായി സംസാരിച്ചു.അങ്ങിനെ ആദ്യമായി ഞാൻ മമ്മൂക്കയോട് പാസഞ്ചറിൻ്റെ കഥ പറയുന്നു.

സിനിമയിൽ സജീവമായതിനു ശേഷവും രവിയേട്ടനുമായി ഇടയ്ക്കു സംസാരിക്കും. ഓർമിക്കപ്പെടുന്ന ഒരു വേഷം എൻ്റെ ഒരു സിനിമയിൽ അദ്ദേഹം  ചെയ്യണമെന്ന എൻ്റെ ആഗ്രഹം പല കാരണങ്ങളാൽ നടന്നില്ല.

" ഓർമ്മകൾ മാത്രം ബാക്കിയാവുന്നു " .

രഞ്ജിത്ത് ശങ്കർ .
( സംവിധായകൻ ) No comments:

Powered by Blogger.