ബോളിവുഡിലെ താര വിസ്മയം ഋഷികപൂറിന് വിട ..

ബോളിവുഡിലെ താര വിസ്മയം ഋഷികപൂറിന് വിട. 

പ്രശസ്ത ഹിന്ദി ചലച്ചിത്ര താരം ഋഷി കപൂർ ( 67 )  നിര്യാതനായി .മുംബൈയില ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഇന്നലെ രാവിലെയാണ് ആശുപത്രിയിൽ പ്രവേശിച്ചത്. ക്യാൻസർ ബാധിതനായിരുന്നു .

ബോബി എന്ന ചിത്രത്തിലൂടെ നായകപദവി നേടി . " ശർമാജി നമ്കിൻ " എന്ന ചിത്രമായിരുന്നു അവസാനമായി അഭിനയിച്ചത്. മേരാ നാം ജോക്കറിൽ ബാലതാരമായി  ശ്രദ്ധേയനായി. ഈ ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്കാരം നേടിയുന്നു .ശ്രീ420 ബാലതാരമായി തുടക്കം .

അമർ അക്ബർ ആന്തണി ,ചാന്ദ്നി എന്നി ചിത്രങ്ങൾ അദ്ദേഹത്തിന്റെ മികച്ച ചിത്രങ്ങളിൽപ്പെടും. നൂറ് ചിത്രങ്ങളിൽ അഭിനയിച്ചു. നിർമ്മാണം ,സംവിധാനം എന്നീ രംഗങ്ങളിലും സിനിമ മേഖലയിൽ സജീവമായിരുന്നു.

 മലയാള സംവിധായകൻ ജീത്തു ജോസഫ് സംവിധാനം ചെയ്ത " ദി ബോഡി'' അവസാന ചിത്രങ്ങളിൽ ഒന്നായിരുന്നു.

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ സിനിമാ കുടുംബത്തിലെ അംഗമായിരുന്നു.  ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരവും സംവിധായകനുമായ രാജ് കപൂറിന്റെ രണ്ടാമത്തെ മകനാണ്  ഋഷി കപൂർ . ഋഷി കപൂറിന്റെ മകനാണ് ഇപ്പോഴത്തെ യുവാക്കളുടെ പ്രിയങ്കരനായ ബോളിവുഡ്താരം രൺബീർ കപൂർ.

അമർ അക്ബർ ആന്റണി, ലൈല മജ്നു, സർഗം, ബോൽ രാധാ ബോൽ, റാഫൂ ചക്കർ, പ്രേം രോഗ്, ഹണിമൂൺ, ചാന്ദ്നി തുടങ്ങിയ സിനിമകൾ ഋഷി കപൂറിന്റെ റൊമാന്റിക് ഭാവങ്ങൾ ആരാധകരുടെ മനം നിറച്ച ചിത്രങ്ങളാണ്.നടന വിസ്മയം ഋഷി കപൂറിന്റെ നിര്യാണത്തിൽ സിനിമ പ്രേക്ഷക കൂട്ടായ്മ യുടെ ആദരാഞ്ജലികൾ .

സലിം പി. ചാക്കോ .

No comments:

Powered by Blogger.