നടൻ ചെമ്പൻ വിനോദ് ജോസ് വിവാഹിതനായി. ഡോ. മറിയം തോമസാണ് വധു.

മലയാള സിനിമയിലെ  നായകൻ ,വില്ലൻ വേഷങ്ങളിൽ സജീവ സാന്നിദ്ധ്യമായ ചെമ്പൻ വിനോദ് ജോസ് വിവാഹിതനായി. ഇൻസ്റ്റഗ്രാമിലൂടെ ചെമ്പൻ വിനോദ് ജോസ് തന്നെയാണ്  വിവാഹകാര്യം അറിയിച്ചത്.

കോട്ടയം സ്വദേശിനിയായ ഡോ. മറിയം തോമസാണ് വധു. 

ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസിലെ വേഷം ചെമ്പന്റെ അഭിനയ ജീവിതത്തിലെ മികച്ച  കഥാപാത്രം ആണ്. 

സൈക്കോളജിസ്റ്റും, സുംബ ട്രെയിനറുമാണ് മറിയം തോമസ്.

എന്റെഅത്മസഖിയ്ക്കൊപ്പം എന്ന് എഴുതി മറ്റൊരു ത്രീഡി ചിത്രവും ചെമ്പൻ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ലോക് ഡൗൺ കാലമായതിനാൽ ആർക്കും പങ്കെടുക്കാൻ കഴിഞ്ഞില്ല എന്നുള്ളതാണ് പ്രധാനകാര്യം .

സംവിധായകരായ ലിജോ ജോസ് പെല്ലിശ്ശേരി ,കണ്ണൻ താമരക്കുളം ,അരുൺ ഗോപി ,ആഷിക്ക് അബു ,നടൻമാരായ ധർമ്മജൻ ബോൾഗാട്ടി , വിജയ് ബാബു ,വിനയ് ഫോർട്ട് ,ഗിന്നസ് പക്രു, നടിമാരായ അനുമോൾ, സ്നേഹ ശ്രീകുമാർ എന്നിവരും ,പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയും  ആശംസകൾ അറിയിച്ചിട്ടുണ്ട്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ " നായകൻ '' എന്ന ചിത്രത്തിലൂടെയാണ് ചെമ്പന്റെ സിനിമയിലെ അരങ്ങേറ്റം. ലിജോയുടെ " അങ്കമാലി ഡയറീസ് " എന്ന ചിത്രത്തിന് ചെമ്പനാണ് തിരക്കഥാ എഴുതിയത് .

ചെമ്പൻ വിനോദ് ജോസിന്റെ രണ്ടാം വിവാഹമാണിത്

സലിം പി. ചാക്കോ .

No comments:

Powered by Blogger.